Wednesday, May 20

സാ‍ഗരങ്ങളേ പാടി ഉണര്‍ത്തിയ

ചിത്രം : പഞ്ചാഗ്നി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്

സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ...
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍ ഒന്നിളവേല്ക്കൂ‍...ഒന്നിളവേല്ക്കൂ...
ആ ആ ആ ആ (സാഗരങ്ങളേ…)

പിന്നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിമ്മിയ ശയ്യാതലത്തില്‍ (2)
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോള്
‍വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങള്‍ആ ആ ആആ...(സാഗരങ്ങളേ…)

കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നൂ തെന്നല്‍ മദിച്ചു പാടുന്നൂ (2)
ഈ നദി തന്‍ മാറിലാരുടെ കൈവിരല്‍പ്പാടുകള്‍ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകതാരയില്‍ആ ആ ആആ...(സാഗരങ്ങളേ…)


ഈ ഗാനം ഇവിടെ കേള്‍ക്കാം.

Monday, May 11

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍



ചിത്രം : തമ്മില്‍ തമ്മില്‍
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്, ലതിക



ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍...
‍മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളി കൂട്ടുമ്പോള്‍....
‍ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍... ( 2 ) (ഇത്തിരി നാണം...)


മഗരി മഗരി സഗസ സരിമ രിമപ മപധ
ധാസധാസദസരി മഗരി മഗധാ സധാസ
ദസരി മഗരി മഗധാസധാസദസരി മഗരിമഗധ....


ഓടം തുഴയും മാന്‍‌മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം തുഴയും..)
മിഥുനങ്ങളേ പുലരട്ടേ നിങ്ങടെ നാള്‍കള്‍...
പുതുമൊട്ടിന്‍ കിങ്ങിണിയോടെ -
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു...
ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍... (ഇത്തിരി നാണം...)



തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം...
നാദം മുകരും ഉള്ളിണകളില്‍ ദാഹം വളരും കാലം (തേനില്‍ കുഴയും...)
മിഥുനങ്ങളേ നിറയട്ടെ മധുരിമയാലേ-
നിങ്ങടെ ബന്ധം മാതൃകയാകാന്‍ മംഗളമരുളുന്നു...
ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍ (ഇത്തിരി നാണം...)


ഈ ഗാനം ഇവിടെ കേള്‍ക്കാം.

Friday, May 1

ഏതോ വാര്‍മ്മുകിലിന്‍ കിനാവിലെ


ചലചിത്രപിന്നണി ഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ. ജി. വേണുഗോപാലിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ....

ചിത്രം : പൂക്കാലം വരവായി
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : ജി.വേണുഗോപാല്‍ / കെ.എസ്.ചിത്ര


ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും...
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നൂ( ഏതോ വാർ‍മുകിലിൻ )


നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ .. ( ഏതോ വാർ‍മുകിലിൻ )



നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..( ഏതോ വാർ‍മുകിലിൻ )

ഈ ഗാനം ഇവിടെ കേള്‍ക്കാം.