Wednesday, April 22

ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം



ചിത്രം : ഈ വഴി മാത്രം
ഗാനരചന : കല്ലട ശശി
സംഗീതം : ശ്യാം
ആലാപനം : കെ.ജെ. യേശുദാസ്

ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം...
നൊമ്പരമില്ലാതെ ജനനമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ....(ആശാമലരുകള്‍...)

അനുഭൂതികള്‍ക്കു ഞാന്‍ നിറം കൊടുത്തൂ...സ്വരം കൊടുത്തൂ
കല്‍ഹാരപുഷ്പം കണ്ട് മടങ്ങാന്‍ ചിറകു കൊടുത്തൂ...
ഒരു ലില്ലിപ്പൂവിന്‍ മനസ്സില്‍ ഞാന്‍ താമസിച്ചു
പൂവമ്പനറിയാതെ പൂക്കാലമറിയാതെ
താമസിച്ചൂ... ഞാന്‍ താമസിച്ചു...(ആശാമലരുകള്‍...)

ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല്‍ സ്വീ‍കരിച്ചൂ
പൂമഞ്ചമൊരുക്കിയവള്‍ സ്വീ‍കരിച്ചൂ... എന്നെ സ്വീകരിച്ചൂ...
ഒരു തുള്ളിത്തേനിന്‍ മധുരം ആ പൂ ചൊരിഞ്ഞു...
പൂന്തെന്നലറിയാതെ പൂത്തുമ്പിയറിയാതെ
തേന്‍ ചൊരിഞ്ഞൂ... പൂവിന്‍ കണ്ണടഞ്ഞൂ...(ആശാമലരുകള്‍...)
.ഈ ഗാനം ഇവിടെ കേള്‍ക്കാം.

Saturday, April 11

കണികാണും നേരം കമലാനേത്രന്റെ



ചിത്രം : ഓമനക്കുട്ടന്‍
ഗാനരചന : അജ്ഞാതകര്‍തൃകം
സംഗീതം : ജി.ദേവരാജന്‍
ആലാപനം : പി.ലീല

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)
.
നരക വൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കുസൃതിയും
തിരുമെയ് ശോഭയും തഴുകിപ്പോകുന്നേന്‍
അടുത്തുവാ ഉണ്ണീ കണികാണ്മാന്‍... (നരക വൈരിയാം...)
.
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
‍പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)
.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ‍ കണി കാണാന്‍...(ശിശുക്കളായുള്ള...)
.
ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)‍
.
എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)
.
കണികാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞത്തുകില്‍ ചാര്‍ത്തീ...
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ....

Friday, April 3

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍...




ചിത്രം : ഒന്നാണു നമ്മള്‍
ഗാനരചന : ബിച്ചുതിരുമല
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്



വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍
മീനോ ഇളം മാനോ.... (വാലിട്ടെഴുതിയ...)
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ.....(വാലിട്ടെഴുതിയ....)


ആ..ആ..ആ..ആ..ആ‍..ആ..ആ

ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി (ഇല്ലംനിറ...)
തുമ്പിലകള്‍ പിന്നി ...നീ കുമ്പിളുകള്‍ തുന്നുമോ
നാള്‍ തോറും മാറ്റേറും ഈയോമല്‍പെണ്ണിന്‍റെ
യൌവനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍...(വാലിട്ടെഴുതിയ)


ആ...ആ....ആ...
ലലലല ലാലലാല ലാലലാല ലാലലാ....
ലലലല ലാലലാല ലാലലാല ലാലലാ...


പൊന്നുംകുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി... (പൊന്നും...)
നാലുനിലപ്പന്തലില്‍ താലി കെട്ടും വേളയില്‍
നിന്നുള്ളില്‍ നിന്‍ കണ്ണില്‍ നിന്‍ മെയ്യില്‍ഞാന്‍ തേടും
ആദ്യരാവിന്‍ നാണവും തുടര്‍ക്കിനാക്കളും(വാലിട്ടെഴുതിയ...)