Tuesday, July 29

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍




ചിത്രം : നഖക്ഷതങ്ങള്‍
ഗാനരചന : ഓ.എന്‍.വി.
സംഗീതം : രവി ബോംബെ.
ആലാപനം : കെ.ജെ. യേശുദാസ്


ആ……..ആ‍ാ‍ാ.…ആ‍ാ‍ാ‍ാ‍ാ.…ആ‍ാ..ആ..ആ‍ാ‍ാ‍ാ...
ആ‍ാ...ആ‍ാ‍ാ...ആ‍ാ.അ..അ…ആ‍ാ‍ാ‍ാ‍ാ
ആആ‍ാ..ആ‍ാ.…ആ…ആ‍ാ.ആ‍ാ..ആ‍ാ‍ാ‍ാ‍ാ‍ാ‍

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…(2)… (നീരാടുവാന്‍…)

ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞൂ…(ഈറനാം..)
പൂമ്പുടവത്തുമ്പിലെ കസവെടുത്തൂ…
പൂക്കൈതകന്യകമാര്‍ മുടിയില്‍ വച്ചൂ….(നീരാടുവാന്‍…)

ആറ്റുവഞ്ചിപൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞൂ ..(2)
ആലിന്റെകൊമ്പത്തെ ഗന്ധര്‍വ്വനോ…
ആരെയോ മന്ത്രമോതിയുണര്‍ത്തിടുന്നൂ…(നീരാടുവാന്‍…)

Thursday, July 24

സ്വപനമാലിനി തീരത്തുണ്ടൊരു....





ചിത്രം : ദേവദാസ്
ഗാനരചന : ബിച്ചു തിരുമല്‍
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ,ജെ.യേശുദാസ്, സുജാത

സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)

കത്തുമാശകള്‍ നെയ്ത്തിരിവച്ച
പുത്തനാം മലര്‍ ത്താലമായ്….(2)
കത്തിനില്‍കുന്നു വാതില്‍ എന്റെ
ചിത്രസങ്കല്‍പ നര്‍ത്തകി….(സ്വപ്നമാലിനി…)

താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)

Saturday, July 19

കണ്ടാല്‍ ചിരിക്കാത്തക്കാക്കകറുമ്പീ ...





ചിത്രം : ഒരു മുത്തശ്ശിക്കഥ
ഗാനരചന : ഷിബുചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : സുജാത , എം.ജി.ശ്രീകുമാര്‍

ആ…..ആ‍ാ‍ാ‍ാ,,,,,,,,,,,,,,,,,
കണ്ടാല്‍ ചിരിക്കാത്തക്കാക്കകറുമമ്പിയെ...
കണ്ടാലറിയാമോ കാട്ടുപൂവേ കരള്‍
കണ്ടോന്നറിയാമോ കാട്ടുപൂവേ…(കണ്ടാല്‍ ചിരിക്കാത്ത…)

മുങ്ങാംകുഴിയിട്ട്…മുങ്ങിക്കുളിക്കുമ്പോള്‍
മുക്കുവച്ചെക്കന്‍ മുത്തുകിട്ടീ…
മിന്നി..മിന്നിത്തിളങ്ങുന്നമുത്തുകിട്ടീ…(മുങ്ങാംകുഴിയിട്ട്…)
മുത്തെടുത്തുമ്മവയ്കേ.. മുക്കുവപ്പെണ്‍കൊടിയായ് (2)
മുത്തമൊന്നേറ്റവള്‍ പൊട്ടിച്ചിരിച്ചില്ലേ….. (കണ്ടാല്‍ ചിരിക്കാത്ത…)

അന്തിക്ക് ചെമ്മാനം ചോന്നുതുടുക്കുമ്പോള്‍
എന്തൊരു ചേലാണ്‍ കണ്ടുനില്‍കാന്‍
കടല്‍ സുന്ദരിയാകുന്നകണ്ടുനില്‍കാന്‍… (അന്തിക്ക്)
പൊന്‍ കൊലുസിട്ടതല്ലേ.. ചാരത്തു വന്നിരിയ്ക്കൂ…(2)
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ… (കണ്ടാല്‍ ചിരിക്കാത്ത…)

Monday, July 14

എന്‍ മാനസം എന്നും നിന്റെ ആലയം



ചിത്രം : ജീവിതം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ.യേശുദാസ്, വാണിജയറാം

എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാന്‍ കൂടെ വരുന്നൂ

എന്നുയിരേ ഉയിരിന്‍ ഉറവേ
പൊന്‍ കുളിരേ കുളിരിന്‍ കുടമേ
എന്തെല്ലാം ചൊല്ലാനായ് വെമ്പുന്നെന്‍ ഹൃദയം
നീയെന്നും എന്റെ സ്വപ്നം (2) (എന്‍ മാനസം..)

എന്‍ നിലവേ നിലാവിന്‍ പ്രഭവേ
നിന്‍ ചിരിയില്‍ അലിയും സമയം
എന്നുള്ളില്‍ നീയേകും അജന്താ മധുരം
നീയെന്നും എന്റെ ജീവന്‍ (2)
...
ഈ ഗാനം ഇവിടെ കേള്‍ക്കാം (song no: 18)

Wednesday, July 9

കണ്ണില്‍പ്പീലിത്തൂവലൊതുക്കും...





ചിത്രം : തൂവല്‍ സ്പര്‍ശം
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര.


ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്…..
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്…
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്…
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്…


കണ്ണില്‍പ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന്‍ കുരുന്നേ…
കുന്നോളം മുത്തം തന്നാലും വാതോരും വന്നുവിളിച്ചാലും…
കൈവിടാതെ വളര്‍ത്തും നിന്നെ കാഞ്ചനക്കൂട്ടിലുറക്കും…. (കണ്ണില്‍പ്പീലി…)

കാല്‍ വളരുമ്പോള്‍ കുഞ്ഞിക്കൈവളരുമ്പോള്‍ (2)
പൊന്നു തരാം മുത്തണിയാന്‍…
പൊന്നുതരാം പുതുമുത്തണിയാന്‍ വാല്‍ക്കണ്ണാടിയുമായ്..
അമ്മയുണര്‍ന്നല്ലോ…ഉള്ളിലൊരമ്മയുണര്‍ന്നല്ലോ… (കണ്ണില്‍പ്പീലി…)

വഴിയറിയാതെ നോവിന്‍ പൊരുളറിയാതെ…(2)
മണ്ണിലെങ്ങോ…കണ് തുറന്നൂ…
മണ്ണിലെങ്ങോ..താരം കണ്തുറന്നൂ കാണാമറയേ…
രാവതറിഞ്ഞീല്ലാ…നന്മണിപ്പൂവുമറിഞ്ഞീല്ലാ… (കണ്ണില്‍പ്പീലി…)

Tuesday, July 1

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍






1984 ല്‍ പുറത്തിറങ്ങിയ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം




ചിത്രം : എന്റെ ഗ്രാമം
ഗാനരചന : ശ്രീമൂലനഗരം വിജയന്‍
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ.ജെ. യേശുദാസ്

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)