Saturday, May 31

കസ്തൂരിമാന്‍ കുരുന്നേ.. തിങ്കള്‍ തോണിയില്‍



ചിത്രം : കാണാമറയത്ത്
രചന : ബിച്ചുതിരുമല
സംഗീതം : ശ്യാം
ആലാപനം : എസ്. ജാനകി

കസ്തൂരിമാന്‍ കുരുന്നേ.. തിങ്കള്‍ തോണിയില്‍
ആലോലമാടാന്‍ ഈ രാവില്‍ നീ കൂടെ വാ… (കസ്തൂരിമാ‍ന്‍ കുരുന്നേ)

മിഴിയേറ്റുനോവും മാനസം മൊഴിയേറ്റു പാടാം വീണകള്‍
മധുരമായ് മൌനം അലസമായ മൌനം
എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
ആ മഞ്ഞിന്‍ നീരില്‍ നിന്നീ സംഗമം
കണ്ണാടി ബിംബങ്ങളുള്ളില്‍ (2)
ഈ രാവില്‍ നീ കൂടെ വാ… (കസ്തൂരിമാ‍ന്‍ കുരുന്നേ)

മൃദുവായ് തൂവല്‍ കൂടുകള്‍ നിമിഷങ്ങളില്‍ നിന്നുയര്‍ന്നുപോയ്
ചിറകു നേടിയതെല്ലാം ചിരികളായ് മുന്നില്‍
ഉള്ളിന്റെ ഉള്ളില്‍ നിന്നൊരായിരം
മിന്നാമിനുങ്ങിന്‍ പൊന്നോളങ്ങളില്‍
ഓരൊന്നിലും നിന്റെ രൂപം (2)
പ്രതിചലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ….(കസ്തൂരിമാ‍ന്‍ കുരുന്നേ)

Thursday, May 22

നനഞ്ഞു നേരിയ പട്ടുറുമാല്‍



ചിത്രം : എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
രചന : ബിച്ചു തിരുമല
സംഗീതം: വി.ദക്ഷിണാമൂര്‍ത്തി
ആലാപനം: കെ.ജെ. യേശുദാസ്, എസ്.ജാനകി



ഗപധപ ഗപധപ ഗപധപ….ഗപധപ..ഗപധപ..ഗപധപ
പധസധ പധസധ പധസധ…പധസധ..പധസധ..പധസധ..
ധസരിസ..ധസരിസ… ധസരിസ..ധസരിസ… ധസരിസ..ധസരിസ…
ഗരിസരി..ഗരിസരി.. ഗരിസരി..ഗരിസരി.. ഗരിസരി..ഗരിസരി
ഗഗഗ രിരിരി..സസസ..ധധധ.. രിരിരി സസസ ..ധധധ… പപപ
സസസ ധധധ പപപ ഗഗഗ ധധധ പപപ ഗഗഗ രിരിരി
സരിഗരിഗപ ഗപ്ധ പധസ രിഗപ ഗപധ പധസ ധസരി
ഗപധ പധസ ധസരി സരിഗ….

നനഞ്ഞു നേരിയ പട്ടുറുമാല്‍…. സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍….
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞൂ…. (2)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രപടത്തിലെ ലിപികള്‍…
ഏതോ നവരത്നദ്വീപിലെ ലിപികള്‍…… (നനഞ്ഞുനേരിയ…)

പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴിവിരിഞ്ഞൂ…പൂം ചുഴിവിരിഞ്ഞൂ….(2)
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നൊരഴകേ…(2)
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളക്കുമീ ചിരിപോലെ…(നനഞ്ഞുനേരിയ…)

ചുരുള്‍ മുടിയിഴകള്‍ അരഞ്ഞാണ്മണിയില്‍
കൊരുത്തുനില്‍പ്പൂ ഞാന്‍ വലിച്ചുനില്പൂ…. (2)
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴപൊഴിയുന്ന…(2)
മൃദുലവിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ….(നനഞ്ഞുനേരിയ…)

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിന്‍ സൌന്ദര്യമോ





ചിത്രം : അധികാരം
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : എ.ടി.ഉമ്മര്‍
ആലാപനം : കെ.ജെ.യേശുദാസ്, പി.സുശീല

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിന്‍ സൌന്ദര്യമോ ??? (2)
ഇന്നെന്‍ മണീവീണാ തന്ത്രിയില്‍ വിടരുന്നു ലാലാലാ..ലാലലലാലാലാലാലാ‍ാ
ഒരു മൃദുഗാനത്തിന്‍ നാദങ്ങളായി മധുരമൊരാവേശം കരളില്‍ പൂക്കുമ്പോള്‍
മൌനം വിമൂകം പാടുന്നുവോ ???? (താളം തുള്ളും….)


ആരും കാണാതെ ഓമല്‍ സഖിനിന്നെ പുണരാന്‍ വെമ്പുന്നു തീരം (2)
കവിതേ തിരുവുടല്‍ മലരില്‍ നിറം ചാര്‍ത്തും ലാലാലാ..ലാലലലാലാലാലാലാ‍ാ
ഇളം കാറ്റില്‍ മനംകുളിര്‍ തൂകവേ പ്രിയനൊരു പൂ തരുമോ ??? (താളം തുള്ളും….)


വാനം കാണാതെ ഭൂമിയില്‍ ഇണതേടി ഉണരാന്‍ വന്നൊരു താരം (2)
മൃദുലേ…മധുവിധുതിരയില്‍ കതിര്‍ ചൂടും ലാലാലാ..ലാലലലാലാലാലാലാ‍ാ
പകല്‍ സ്വപ്നശാലാപൊയ്ക നീന്തുവാന്‍ പ്രിയസഖീ നീ വരുമോ ??? (താളം തുള്ളും….)

Wednesday, May 14

മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…



ആല്‍ബം : ശ്രാവണം \ പൊന്നോണം vol 1

ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ,ജെ.യേശുദാസ്

ദാസേട്ടന്‍ ആലപിച്ച മനോഹരമായ ഒരു ലളിതഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി....


മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ…. (മുടിപ്പൂക്കള്‍…)

കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന്‍ വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….(മുടിപ്പൂക്കള്‍…)

കനകത്തിന്‍ ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന്‍ മടിയിലെന്‍ കണ്‍മണികളില്ലയോ…(മുടിപ്പൂക്കള്‍…)
ഈ ഗാനം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ കേള്‍ക്കാം.

Thursday, May 8

ആരാരോ ആരിരാരോ അച്ഛന്റെ മോന് ആരാരോ...





എന്റെ കുട്ടിക്കാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ഗാനം. നന്നേ ചെറുപ്രായത്തില്‍ ഈ ഗാനം അച്ഛനോ അമ്മയോ പാടിയാല്‍ മാത്രമേ അന്ന് ഉറങ്ങുമായിരുന്നുള്ളൂ…. അവിചാരിതമായി ഈ ഗാനത്തിന്റെ വരികള്‍ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ ആ പഴയ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ….. നിങ്ങളും ഈ വരികള്‍ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ....


ചിത്രം : ആരാധന
ഗാനരചന : ബിച്ചു തിരുമല
സംഗീതം : കെ.ജെ. ജോയ്
ആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.

ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ….(2)
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ… (ആരാരോ ആരിരാരോ…)

മഞ്ഞിറങ്ങും മാമലയില്‍ …മയിലുറങ്ങീ മാനുറങ്ങീ…
കന്നിവയല്പ്പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ (2)
അന്തിച്ചെമ്മാനത്ത് തേരോട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം (ആരാരോ ആരിരാരോ…)

പോന്‍കുരുന്നേ നിന്‍ കവിളില്‍ പൊന്നിലഞ്ഞിപ്പൂവിരിയും
കൊച്ചിളങ്കാറ്റുമ്മവയ്കും തെച്ചിമണം പിച്ചവെയ്കും (2)
തത്തമ്മപൈങ്കിളി പാലൂട്ടും
താഴമ്പൂപൂത്തുമ്പിത്താരാട്ടും….. (ആരാരോ ആരിരാരോ…)
ഈ ഗാനം കേള്‍ക്കാത്തവര്‍ക്ക് ഇവിടെ കേള്‍ക്കാം

Monday, May 5

വേഴാമ്പല് കേഴും… വേനല്‍കുടീരം നീ


ചിത്രം : ഓളങ്ങള്‍
ഗാനരചന : ഒ.എന്‍.വി.കുറുപ്പ്
സംഗീതം : ഇളയരാജ
ആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.

ലാലാല…ലാ‍ാലാ‍ാ..ലാ‍ാ..ലാലലാല..
വേഴാമ്പല്‍ കേഴും… വേനല്‍കുടീരം നീ
ഏകാകിനീ നിന്നോര്‍മ്മകള്‍
ഏതോ നിഴല്‍ ചിത്രങ്ങളായ്…. ലാ..ല…ലാ,,, ( വേഴാമ്പല്‍ കേഴും…)


ഈ വഴി ഹേമന്തമെത്രവനൂ
ഈറനുടുത്തു കൈകൂപ്പിനിന്നൂ
എത്രവസന്തങ്ങള്‍ നിന്റെമുന്നില്‍
പുഷ്പപാത്രങ്ങള്‍ തേന്‍ പകര്‍ന്നൂ
മായികാ മോഹവുമായ് മാരിവില്‍ മാലയായ്
മായുന്നുവോ മായുന്നുവോ ഓര്‍മ്മകള്‍ കേഴുന്നുവോ… ( വേഴാമ്പല്‍ കേഴും…)


ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തിവയ്കും
ഈ വെറും ഓര്‍മ്മകള്‍ കാത്തുവയ്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍കും
പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ …
വാടികളില്‍ വണ്ടുകളാല്‍ ഓര്‍മ്മകള്‍ പാടുന്നുവോ… ( വേഴാമ്പല്‍ കേഴും…)