ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ജോണ്‍സന്‍
ആലാപനം : കെ.ജെ.യേശുദാസ് , ലതിക
പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാര്‍ത്തിയകന്നിപൂമകള്‍ വേണം (2)
കുന്നത്തെകാവില്‍ നിന്നും തേവരിതാഴെഎഴുന്നള്ളുന്നേ..
പൂലോലം മഞ്ചല്‍മൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)
നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കള്‍ക്കും തായോ (2)
നാവോറ് പാടണകന്നി മണ്‍കുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതില്‍ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)
വാളും ചിലമ്പും കലമ്പീ…വാതില്‍ പടിക്കല്‍ വന്നാര്‍ത്തൂ..(2)
ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഒരുപിടിയവിലില്‍ നിറപൊരിമലരിന്
വെയിലിന്‍ മുഴുവന്‍ നേര്‍ക്കനലായാല്‍ ...
വെയിലിന്‍ മുഴുവന്‍ നേര്‍ക്കനലായാല്‍ ...
ആയില്യകാവില്‍ വേലേം പൂരവുമുണ്ടേ…
നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
ഇല്ലെന്നോ മിന്നും പൊന്നും
നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താമെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍ കുടമല്ലേ..
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍ കുടമല്ലേ..
എന്റെ പൊന്‍ കുടമല്ലേ… (പൂവേണം)