Tuesday, January 29

നീലാമ്പരപ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന....


ആല്‍ബം : ഹൃദയാഞ്ജലി
ഗാനരചന : ബിച്ചുതിരുമല
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ.ജെ.യേശുദാസ്

ദാസേട്ടന്‍ പാടിയ മനോഹരമായ ഒരു ലളിതഗാനം.


നീലാമ്പരപ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന
നീലത്തഴല്‍ച്ചുരുള്‍ വേണീ
നിന്റെ പ്രണയ സാമ്രാജ്യത്തില്‍ തടങ്കല്‍ പാളയത്തില്‍
തുറങ്കില്‍ക്കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിന്റെ സ്വന്തമാക്കൂ (നീലാമ്പരപ്പൂക്കല്‍)

ശീതരസാഞ്ചനം ചാലിച്ചെഴുതി
നീലനിമീലികള്‍ …നീലനിമീലികള്‍ (2)
മാടിവിളിക്കും നിന്റെ ശയ്യാഗ്രഹങ്ങളിലെ
ശൃങ്കാരസംഗമങ്ങള്‍ അടിമയാക്കീ എന്നെ അടിമയാക്കീ… (നീലാമ്പരപ്പൂക്കല്‍)

ആദ്യസമാഗമം വാരിത്തഴുകിയ
ആലത്തികാങ്കുരങ്ങള്‍ ആലത്തികാങ്കുരങ്ങള്‍ (2)
ആറിത്തണുക്കും മുന്‍പേ ഊറിച്ചിരിയ്കും നിന്റെ
മഞ്ചീരശിങ്കിതങ്ങള്‍ തടവിലാക്കീ എന്നെ തടവിലാക്കീ.. (നീലാമ്പരപ്പൂക്കല്‍)

Wednesday, January 16

പുതുമഴയായ് പൊഴിയാം....


ചിത്രം : മുദ്ര
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : മോഹന്‍ സിതാര
ആലാപനം : എം.ജി.ശ്രീകുമാര്‍



പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമായ്
പുഴയിലേ ഓളങ്ങള്‍ തേടും… (പുതുമഴയായ് പൊഴിയാം)

താളം മാറി..ഓണക്കാലം പോയീ…
വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം…(2) (പുതുമഴയായ് പൊഴിയാം)

കന്നിക്കൊമ്പില്‍ പൊന്നോളത്തെ തൊട്ടുഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2) (പുതുമഴയായ് പൊഴിയാം)

Wednesday, January 9

മലരും കിളിയും ഒരു കുടും ബം....


ചിത്രം : ആട്ടക്കലാശം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : യേശുദാസ്

ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

മലരും കിളിയും ഒരു കുടുംബം…
നദിയും കടലും ഒരു കുടുംബം..
നദിയുടെ കരയില്‍ കിളികല്‍ പോലെ
നിങ്ങല്‍ വിടര്‍ത്തും വസന്തം… (മലരും കിളിയും..)
ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

മാനത്തെ കുഞ്ഞുങ്ങല്‍ സിന്ദൂരം ചിന്തുന്ന
മാണിക്യ കുന്നേറിതുള്ളിച്ചാടും..(2)
അഴകുകള്‍ നിങ്ങള്‍ ഉണര്‍വ്വുകള്‍ നിങ്ങള്‍ (2)
അമ്മയ്കും അച്ഛനും കനികളായ് നേരുന്ന തേന് കണ്ണിന്‍ മണികളെ നിങ്ങള്‍ക്കായ്
സ്വര്‍ണ്ണപ്പൂ‍ങ്കുടയുമായ് നില്‍ക്കുന്നു ആരാമം നിറവുമായ്… (മലരും കിളിയും..)

ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…
പാലാഴി പൈതങ്ങള്‍ പാല്‍ക്കഞ്ഞിതൂകുന്ന
പഞ്ചാരപൂഴിയില്‍ മിന്നി നിന്നൂ (2)‌
കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍…(2)
ഒറ്റയ്കും ഒന്നിച്ചും തിരകളെ തോല്പിക്കാന്‍ പോരും പൊന്നലകളെ നിങ്ങള്‍ക്കായ്
അന്തിപ്പൂതിരിയുമായ് വന്നെത്തും ആകാശം കുടവുമായ് … (മലരും കിളിയും..)
ലലലാ ലലലാ ലല ലലാല… ലലലാ ലലലാ ലല ലലാല…

Sunday, January 6

ചന്ദനമണിവാതില് പാതിചാരി...



ചിത്രം : മരിക്കുന്നില്ല ഞാന്‍
ഗാനരചന : ഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : ജി. വേണുഗോപാല്‍



ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നില്‍കേ
എന്തായിരുന്നൂ മനസ്സില്‍…..( ചന്ദനമണിവാതില്‍)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ ..(ചന്ദനമണിവാതില്‍)

നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാമലരുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൌനങ്ങള്‍ നമ്മളല്ലേ....( ചന്ദനമണിവാതില്‍)

Tuesday, January 1

കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും....




ചിത്രം : അനുബന്ധം
രചന : ബിച്ചുതിരുമല
സംഗീതം : ശ്യാം
ആലാപനം : കെ.ജെ.യേശുദാസ്








കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍…(2)
മുങ്ങി വാ…പൊങ്ങി വാ… മുന്നാഴിത്തൂമുത്തും കോരിവാ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളേ… നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളേ… ( കണ്ണാംതളിയും ..)


നല്ലിളം തൂവലാല്‍ ഈ നടവഴിയില്
കാര്‍മിഴികമ്പളം നീര്‍ത്തിയനിങ്ങള്‍
മാനോടും വഴിയേ മനമോടും വഴിയേ ആരേ…ആരേ…കാത്തിരിപ്പൂ (2)
ഈകാവില്‍ വരുമോ ഇളം തൂവല്‍ തരുമോ ഈ മാറില്‍ ചേക്കേറുമോ
നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളേ… നീലപ്പൊന്മാന്‍ കുഞ്ഞുങ്ങളേ… ( കണ്ണാംതളിയും ..)


ചിങ്ങവും കന്നിയും ചിത്തിര മഴയും…
ചോതിയും ചൊവ്വയും പോയൊരുവനിയില്‍ (2)
തേനോടും മൊഴുയാല്‍ തിരതേടും മിഴിയാല്‍ വീണ്ടും സ്വപ്നം നെയ്യുകില്ലേ.. (2)
സ്വപ്നത്തിന്‍ ചിറകില്‍ സ്വയം തേടിയലയും
സ്വര്‍ഗ്ഗീയ മൌനങ്ങളേ ചോലപ്പൊന്മാന്‍ കുഞ്ഞുങ്ങളേ…( കണ്ണാംതളിയും ..)