Wednesday, December 5

മനതാരില്‍ എന്നും പൊന്‍ കിനാവും കൊണ്ടുവാ..


സത്യന്‍ അന്തികാടിന്റെ മനോഹരമായ മറ്റൊരുഗാനത്തിന്റെ വരികള്‍ വീണ്ടും നിങ്ങള്‍ക്കായി...
ചിത്രം : കളിയില്‍ അല്പം കാര്യം.
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : രവീന്ദ്രന്‍
ആലാപനം : യേശുദാസ്

മനതാരിലെന്നും പൊന്‍ കിനാവും കൊണ്ടുവാ.. (2)
ഹൃദയീശ്വരീ മമജീവനില്‍… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)

ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊന്‍ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീര്‍ക്കാന്‍..
കനകളാ‍രവം കേള്‍ക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയില്‍…മിഴികല്‍ തിരയും തവ വദനം…(മനതാരിലെന്നും)


അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷമെന്നില്‍ നിറയേ…
പാദചലനം..കേട്ടകുളിരില്‍..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും)

11 comments:

ഹരിശ്രീ said...

സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു അനശ്വരപ്രണയഗാനത്തിന്റെ വരികള്‍ വീണ്ടും ഇവിടെ കൊടുക്കുന്നു...

മയില്‍പ്പീലി said...

ഹരിശ്രീ,

മനോഹരമായ ഈ ഗാനത്തിന്റെ രചന സത്യന്‍ അന്തിക്കാടായിരുന്നു എന്നത് ഒരു പുതിയ അറിവാണ്. ഇനിയും കൂടുതല്‍ ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sandeep PM said...

വളരെ നന്നായിരിക്കുന്നു ഹരിശ്രീ... :) ഇനിയും തുടരുക

tk sujith said...

സത്യന്‍ അന്തിക്കാ‍ടിന്റേതായി ഇനിയും എത്രയോ ഹിറ്റ് ഗാനങ്ങള്‍...
ഓ മൃദുലേ..,താരകേ മിഴിയിതളില്‍ കണ്ണീരുമായി..,കണ്ണോട് കണ്ണായ സ്വപ്നങ്ങള്‍..,ഒരു നിമിഷം തരൂ നിന്നിലലിയാന്‍..,പ്രണയവസന്തം തളിരണിയുമ്പോള്‍...,രജനീ പറയൂ...,തങ്കനൂപുരമോ... എന്നിവയടക്കം നൂറിലേറെ പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

ഉപാസന || Upasana said...

ശ്രീച്ചേട്ടാ,
നന്നായീട്ടോ
:)
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

mashe, nannaayi tta

ഹരിശ്രീ said...

മയില്‍പ്പീലി : ഒരു പാട് സന്തോഷം. നന്ദി.

ദീപു : നന്ദി.

സുജിത്തേ:ശരിതന്നെ, ഓ മൃദുലേ ഇതില്‍ തന്നെ ഒരു മുന്‍ പോസ്റ്റില്‍ വന്നിട്ടുണ്ട്. ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

ഉപാസന : നന്ദി.

പ്രിയാ : നന്ദി.

പ്രയാസി said...

:)കൊള്ളാട്ടാ..

മന്‍സുര്‍ said...

ഹരിശ്രീ...

നല്ല പോസ്റ്റ്‌..... അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

പ്രയാസിഭായ് : നന്ദി.

മന്‍സൂര്‍ഭായ് : നന്ദി.

ശ്രീ said...

ഓ... ഇതും സത്യന്‍‌ അന്തിക്കാടിന്റെ രചനയാണെന്ന് അറിയില്ലായിരുന്നു.

:)