
ചിത്രം : ആ രാത്രി
ആലാപനം : എസ്. ജാനകി.
രചന :
സംഗീതം :
കിളിയേ കിളിയേ…മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും…
അഴകിന്‍ അഴകേ…(2)
ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി
ഒരു കിന്നാരം മൂളും…
കുളിരിന്‍ കുളിരേ… (കിളിയേ)
പാലാഴി പാല്‍ കോരി…സിന്ദൂരപ്പൂതൂകി…
പൊന്‍ കുഴലൂതുന്നു തെന്നും തെന്നല്‍…
മിനിമോള്‍ തന്‍ സഖിയാകാന്‍…
കിളിമകളേ…കളമൊഴിയേ….
മാരിവില്ലൂഞ്ഞാലാടി നീ വാ ..വാ.. (കിളിയേ)
നിന്നെപ്പോല്‍ താഴത്ത്… തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി.. (2)
മിനിമോള്‍ തന്‍ ചിരികാണാന്‍…
കിളിമകളേ… നിറയഴകേ…
നിന്നോമല്‍ പൊന്‍ തൂവല്‍ ഒന്നു നീ താ.. താ…(കിളിയേ)