ആല്‍ബം : തിരുവോണക്കൈനീട്ടം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : വിജയ് യേശുദാസ് / സുജാത
ചന്ദനവളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോ
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...(
കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ
പ്രാവുപോലിടനെഞ്ചകം കുളിരോടെ കുറുകുന്നുവോ(2)
ഇനിയെന്നുമരികില്‍ തുണയായിരിയ്ക്കാന്‍
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ....(ചന്ദനവളയിട്ട )
മെല്ലെയെന്‍ കിളിവാതിലില്‍ കാറ്റിന്റെ വിരല്‍ കൊള്ളവേ
ആദ്യമായ് എന്‍ കരളിലേ പൊന്‍മൈന ജതിമൂളവേ (2)
അന്നെന്റെയുള്ളില്‍ അരുതാത്തൊരേതോ-
അനുഭൂതിയിതള്‍ നീര്‍ത്തി വിടരുന്നുവോ.....(ചന്ദനവളയിട്ട )
4 comments:
ചന്ദനവളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍..(2)
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...(2) (ചന്ദനവളയിട്ട)
ചന്ദനവളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍..
Nalla Album song.
Aashamsakal.
VERY GOOD SELECTION.
THANK YOU.
നന്ദി. ആശംസകൾ
Post a Comment