Wednesday, July 27

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ




ചിത്രം : നോട്ടം
ഗാനരചന : പൊന്‍ കുന്നം ദാമോദരന്‍
സംഗീതം : എം. ജയചന്ദ്രന്‍
ആലാപനം : കെ.ജെ. യേശുദാസ്, സുജാത

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ... (പച്ചപ്പനം തത്തേ...)

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്നു പാടഴകേ...കൊയ്യുന്ന
കൊയ്ത്തരിവാളിന്നു ഖിഖ്‌ഖിലി
പെയ്യുന്ന പാട്ടു പാട്... (പച്ചപ്പനം തത്തേ...)


നീലച്ചമാനം വിതാനിച്ചു മിന്നിയാ-
നിന്നിളം ചുണ്ടാലേ...
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു
നീപൊങ്ങിപ്പറന്നാലോ... (പച്ചപ്പനം തത്തേ...)

അക്കാണും മാമല വെട്ടി വയലാക്കി
ആരിയന്‍‌വിത്തെറിഞ്ഞേ...
അക്കാരിയം നിന്റെയോമനപ്പാട്ടിന്റെ
ഈണമാണെന്‍ കിളിയേ... (പച്ചപ്പനം തത്തേ...)

5 comments:

ഹരിശ്രീ said...

ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്‍കുന്നം ദാമോദരന്‍ എഴുതിയ വരികള്‍ എം.ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകനും യേശുദാസ് , സുജാത എന്നീ ഗായകരും ചേര്‍ന്ന് നോട്ടം എന്നചിത്രത്തിലൂടെ പുനരാവിഷ്കരിച്ചപ്പോള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഈ തലമുറയ്ക് മനോഹരമായ ഒരു ഗാനം തിരിച്ചുകിട്ടി...

ആ ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...


“പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ..“

ANIL BABU said...

“പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ..“

കൊള്ളാം നല്ലഗാനം.

AUGUSTINE L said...

THIS IS MY FAVORITE SONG.

THANKS

:D

മയില്‍പ്പീലി said...

“പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ..“

നല്ല ഗാനം

ആശംസകള്‍.

ഹരിശ്രീ said...

അനില്‍,

അഗസ്റ്റിന്‍,

മയില്‍പ്പീലി.

നന്ദി.

:)