Wednesday, April 6

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടി വരുമോ

ചിത്രം : മിഥുനം
ഗാനരചന : ഓ. എന്‍. വി. കുറുപ്പ്
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ആലാപനം : കെ.എസ്. ചിത്ര.
 .
ഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
‍കാത്തു നില്‍പ്പൂ ഞാനീ മുത്തിലഞ്ഞി ചോട്ടില്‍
തനിയേഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ.....

അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയൂമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിന്നുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ (2)
കദളീ കുളിര്‍മീ തിരയില്‍ ശലഭം ഇതനയെ...(ഞാറ്റുവേലകിളിയേ...).

പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകും അരയന്നമായ്
അതില്‍ നിന്‍ ഗാനം കേല്‍ക്കയോ മധുര മൊഴികള്‍ നുര ചിമ്മിയോ
മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ...(2)
വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമനിതിലേ... ( ഞാറ്റുവേലക്കിളിയേ...).


ഈ ഗാനം ഇവിടെ കേള്‍ക്കാം.

5 comments:

ഹരിശ്രീ said...

ചലചിത്രപിന്നണി ഗാനരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എസ്സ്. ചിത്രക്കായ് ഈ ഗാനം സമര്‍പ്പിക്കുന്നു...

ഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
‍കാത്തു നില്‍പ്പൂ ഞാനീ മുത്തിലഞ്ഞി ചോട്ടില്‍
തനിയേഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ.....

ശ്രീ said...

ഓ... 30 വര്‍ഷം !!!

ചിത്രയ്ക്ക് അഭിനന്ദനങ്ങള്‍

മയില്‍പ്പീലി said...

അഭിനന്ദനങ്ങള്‍

Unknown said...

ചിത്രയ്ക്ക് അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

പ്രിയപ്പെട്ടവരേ,

നന്ദി.

:)