ചിത്രം : നീലക്കടമ്പ്
ഗാനരചന : കെ.ജയകുമാര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്
നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍....)
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍....)
പുലരൊളിയില്‍ പൊന്‍കതിരൊളിയില്‍
കൂവലയമുകുളം പോലെ..... (പുലരൊളിയില്‍ ....)
കളഭക്കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് ഏകാകിനിയായ് ...
കളഭക്കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് ഏകാകിനിയായ് ...
പോരൂ നീ നീ നീീീീീ.........(നീലക്കടമ്പുകളില്‍ ...)
കരിമിഴിയില്‍ പൂങ്കവിളിണയില്‍
കരിമിഴിയില്‍ പൂങ്കവിളിണയില്‍
രാഗപരാഗവുമായി...(കരിമിഴിയില്‍...)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണ്ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോത്സുകയായ് പനിനീര്‍ക്കണമായ് ...
ഉഷസ്സിന്‍ സഖിയായി സ്വര്‍ണ്ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോത്സുകയായ് പനിനീര്‍ക്കണമായ് ...
പോരൂ നീ നീ നീീീീീീീീ......(നീലക്കടമ്പുകളില്‍ ....)
8 comments:
ദാസേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്
കെ.ജയകുമാര്‍ രചിച്ച് രവീന്ദ്രന്‍ ഈണം പകര്‍ന്ന് ദാസേട്ടന്‍ ആലപിച്ച ഒരു മനോഹരഗാനം നിങ്ങള്‍ക്കായി...
വീണ്ടും ഒരു ജനുവരി 10 കൂടി വരുന്നു...
:)
എനിക്കും ഭയങ്കര ഇഷ്ടമാണീ പാട്ട്. എന്തു നന്നായിട്ടാ ദാസേട്ടൻ പാടിയിരിക്കുന്നതു്!
ദാസേട്ടന് പിറന്നാള്‍ ആശംസകള്‍
എനിക്കും ഇഷ്ടമാണീ പാട്ട്.
valare nannayi..... aashamsakal................
ശോഭീ,
എഴുത്തുകാരിചേച്ചീ,
സുജിത്ത്,
ജയരാജ്,
നന്ദി.
:)
Post a Comment