Thursday, February 11

സൂര്യകിരീടം വീണുടഞ്ഞു (ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍)

ചിത്രം: ദേവാസുരം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
ആലാപനം:എം ജി ശ്രീകുമാർ


സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം...
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ
ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...


ഇന്നലെ (10-02-10) അന്തരിച്ച പ്രശസ്ത കവിയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!!!

6 comments:

ഹരിശ്രീ said...

പ്രശസ്ത കവിയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!

ശ്രീ said...

♪ ഒരു പ്രതിഭ കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി മൃതി വീഴവേ...
പതിയേ പറന്നെന്നരികില്‍ വരും നനവുള്ളൊരോര്‍മ്മയാണു നീ...♪


ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!
:(

Typist | എഴുത്തുകാരി said...

ഈയടുത്തായിട്ട് മലയാള സിനിമക്കു നഷ്ടങ്ങളാണല്ലോ.

ആദരാഞ്ജലികള്‍.

ramanika said...

ആദരാഞ്ജലികള്‍!

Mahesh Cheruthana/മഹി said...

മനസ്സില്‍ എന്നും നന്മ മാത്രം നിറഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഗിരിഷേട്ടനു എന്റെ പ്രണാമം ​!
ഒരു രാത്രി കൂടി വീടവാങ്ങവേ....................

ശ്രീ said...

ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. (10-02-2010)

ആദരാഞ്ജലികള്‍!