ചിത്രം : ഹിസ് ഹൈനസ് അബ്ദുള്ള
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : രവീന്ദ്രന്‍
ആലാപനം:കെ.ജെ.യേശുദാസ്
ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ...(പ്രമദവനം ....)
ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....(പ്രമദവനം...)
ഏതേതോ കഥയിൽ.. യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ-
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....(പ്രമദവനം...)
ഈ ഗാനം ഇവിടെ കേള്‍ക്കാം
3 comments:
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന് ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ....
മലയാളികളുടെ അഭിമാനമായ പത്മശ്രീ പത്മഭൂഷന്‍ ഡോക്ടര്‍ കെ ജെ യേശുദാസ്...
2010 ജനുവരി 10! ദാസേട്ടന്റെ എഴുപതാം പിറന്നാള്‍... എല്ലാ വിധ ആശംസകളും നേരുന്നു
ദാസേട്ടന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവമെങ്കിലും കടന്നുപോവുമോ നമ്മുടെയൊക്കെ. നമ്മുടെയൊക്കെ അനുഗ്രഹവും ഭാഗ്യവുമൊക്കെയല്ലേ ഗാനഗന്ധര്‍വ്വന്‍. അദ്ദേഹത്തിനു് എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്,
Post a Comment