Wednesday, July 8

എന്തിനു വേറൊരു സൂര്യോദയം

കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ച “മഴയെത്തും മുന്‍പേ” എന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ ദാസേട്ടനും ചിത്രയും ആലപിച്ച എക്കാലത്തേയും മികച്ച ഒരു യുഗ്മഗാനം ഇവിടെ നിങ്ങള്‍ക്കായി...

ചിത്രം : മഴയെത്തും മുന്‍പേ
ഗാനരചന : കൈതപ്രം ദാമോ‍ദരന്‍ നമ്പൂതിരി

സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര



എന്തിനു വേറൊരു സൂര്യോദയം (2)

നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ...

എന്തിനു വേറൊരു മധു വസന്തം (2)

ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍-

വെറുതേ എന്തിനു വേറൊരു മധു വസന്തം......




നിന്റെ നൂപുര മര്‍മ്മരം ഒന്നു-

കേള്‍ക്കാനായ് വന്നു ഞാന്‍...

നിന്റെ സാന്ത്വന വേണുവില്‍-

രാഗലോലമായ് ജീവിതം....

നീയെന്റെയാനന്ദ നീലാംബരി...

നീയെന്നുമണയാത്ത ദീപാഞ്ജലി...

ഇനിയും ചിലമ്പണിയൂ... ( എന്തിനുവേറൊരു...)



ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ-

ഈറനായ്.....

താവകാംഗുലീ ലാളനങ്ങളില്‍-

ആര്‍ദ്രമായ് മാനസം.....

പൂ കൊണ്ടു മൂടുന്നു വൃന്ദാവനം...

സിന്ദൂരമണിയുന്നു രാഗാംബരം...

പാടൂ സ്വരയമുനേ... ( എന്തിന്നു വേറൊരു...)



ഈ ഗാനം ഇവിടെ കേള്‍ക്കാം.

10 comments:

ഹരിശ്രീ said...

കമലിന്റെ “മഴയെത്തും മുന്‍പേ” എന്ന ചിത്രത്തില്‍ ദാസേട്ടനും ചിത്രയും ആലപിച്ച എക്കാലത്തേയും മികച്ച ഒരു യുഗ്മഗാനം...

ശ്രീ said...

എന്റെയും ഒരു ഇഷ്ടഗാനം.

കല്യാണിക്കുട്ടി said...

enikkumvalareyadhikam ishtappetta gaanangalil onnu..............

ramanika said...

one of my favorite too!

അരുണ്‍ കരിമുട്ടം said...

വളരെ ഇഷ്ടമുള്ള ഒരു ഗാനമാ:)

ജിജ സുബ്രഹ്മണ്യൻ said...

എന്റെയും ഇഷ്ട ഗാനം

Rare Rose said...

എനിക്കുമൊരുപാടിഷ്ടമുള്ളൊരു പാട്ട്..:).

Anil cheleri kumaran said...

ഇതു കേൾക്കാത്തൊരു ദിവസമുണ്ടായിരുന്നില്ല എനിക്ക..പണ്ട്.. അത്രയ്ക്ക് മനോഹരമല്ലേ..
നന്ദി ഹരി.

Anonymous said...

എത്ര കേട്ടാലും മതി വരാത്ത എവെര്‍ഗ്രീന്‍ മേലോടി.

Typist | എഴുത്തുകാരി said...

ഈ പാട്ടും (ഈ സിനിമയും) ഇഷ്ടമില്ലാതിരിക്കുമോ ആര്‍ക്കെങ്കിലും. അത്ര നല്ല പാട്ടല്ലേ.