Thursday, June 11

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം

ചിത്രം : സന്മനസുള്ളവര്‍ക്ക് സമാധാനം

ഗാനരചന : മുല്ലനേഴി

സംഗീതം : ജെറി അമല്‍ദേവ്

ആലാപനം : കെ.ജെ. യേശുദാസ്

.
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം

പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം

പൂക്കളും പുഴകളുംപൂങ്കിനാവിന്‍ ലഹരിയും ഭൂമിസുന്ദരം (2) (പവിഴമല്ല്ലി...)

.

മാനത്തെ ലോകത്തു നിന്നാരോ

മഴവില്ലിന്‍ പാലം കടന്നല്ലോ (2)

നീലപീലി കണ്ണും നീട്ടിയേതോ

മോഹം തൂവര്‍ണ്ണങ്ങള്‍ വാരിച്ചൂടി (2) (പവിഴമല്ലി... )

.

സ്നേഹത്തിന്‍ ഏകാന്ത തീരത്ത്

സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ (2)

മേലെ മുല്ല പന്തല്‍ നീര്‍‌ത്തിയേതോ

മേളം പൂങ്കാറ്റിന്‍‌റെ താലികെട്ട്(2) (പവിഴമല്ലി... ),

ഈ ഗാനം ഇവിടെ കേള്‍ക്കാം

9 comments:

ഹരിശ്രീ said...

സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, കാര്‍ത്തിക എന്നിവര്‍ അഭിനയിച്ച “സന്മനസുള്ളവര്‍ക്ക് സമാധാനം” എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാ‍നം ഇവിടെ നിങ്ങള്‍ക്കായി...

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും പുഴകളുംപൂങ്കിനാവിന്‍ ലഹരിയും -ഭൂമിസുന്ദരം

smitha adharsh said...

ഇതില്‍ ഷൈന്‍ ചെയ്തത് ശ്രീനിവാസന്‍ തന്നെ അല്ലെ?
അടിപൊളി..മൂപ്പരുടെ ഡാന്‍സും കിടിലന്‍ തന്നെ..
അതില്‍ കൂടുതലായി വരികള്‍ അതിമനോഹരം!

siva // ശിവ said...

നന്ദി...

ജിജ സുബ്രഹ്മണ്യൻ said...

മറ്റൊരു ഇഷ്ടഗാനം കൂടെ.ശ്രീജിത്ത് ഇവിടെ ഇട്ട എല്ലാ പാട്ടുകളും എന്റെയും ഇഷ്ടഗാനങ്ങളാണു.ഇതു കേൾപ്പിച്ചതിനു നന്ദി

Unknown said...

നന്നായിരിക്കുന്നു ഹരി.ഈ ഗാനം കേൾക്കുമ്പോൾ
ആ ചിത്രത്തിലെ ലാലേട്ടനെയും ശ്രിനിയേട്ടനെയും ഓർമ്മ വരുന്നു

ഹന്‍ല്ലലത്ത് Hanllalath said...

നന്ട്രികള്‍.. :)

Anonymous said...

നല്ല വരികള്‍ ഉള്ള മനോഹരമായ ഗാനം.

Typist | എഴുത്തുകാരി said...

ഇതു കേള്‍ക്കുമ്പോള്‍ ശ്രീനിവാസന്റെ ഡാന്‍സാ ഓര്‍മ്മവരുന്നതു്. നല്ല പാട്ടു്.

ശ്രീ said...

ഈ പാട്ട് കേട്ടാന്‍ ശ്രീനിവാസനെ ആണ് ഞാനും ഓര്‍ക്കുക...
:)