Tuesday, March 17

പരിഭവമോടെ നിറമിഴിയോടെ


ചിത്രം : മൂന്നാം ലോക പട്ടാളം \ ദി പോര്‍ട്ടര്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ.ജെ.യേശുദാസ്

പരിഭവമോടെ നിറമിഴിയോടെ
പകലും പൊലിയുന്നൂ….ഇരുളായ് അലിയുന്നൂ
നിറവാര്‍മ്മുകിലായ് ഉരുകും മനസ്സില്‍
പൊഴിയാമഴപെയ്തൊഴിയുന്നൂ…..(പരിഭവമോടെ…)

കാതരമേതോ കുയിലിന്‍ പാട്ടുംപാഴ് ശ്രുതിയാവുന്നൂ…
നെഞ്ചില്‍ നിലാവായ് നിറയും നോവിന്‍ പാടുകള്‍ ചൂടുന്നൂ…
ഒരു കുളിര്‍ വാക്കില്‍ ഇളനീര്‍ മധുരം
പകരാന്‍ വരുമോ വീണ്ടും…..(ഒരു കുളിര്‍) …..(പരിഭവമോടെ…)

ഓര്‍മ്മകള്‍ നീറും മനസ്സില്‍ മൌനം സാന്ത്വനമാകുന്നൂ…
നീറി നുറുങ്ങും നെറുകില്‍ സ്നേഹം ചന്ദനമാകുന്നൂ
അണിവിരലാല്‍ നീ തഴുകും നേരം
ഹൃദയം പൂവാകുന്നൂ…(അണിവിരലാല്‍ ) .(പരിഭവമോടെ…)
.
ഈ ഗാനം ഇതുവരെ കേള്‍ക്കാ‍ത്തവര്‍ക്ക് ഇവിടെ ഗാനം ആസ്വദിക്കാം.

Tuesday, March 3

എന്തിനെന്നെ വിളിച്ചു നീ വീണ്ടും



ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ വരികള്‍ക്ക് ആത്മാവറിഞ്ഞ് കണ്ണൂര്‍ രാജന്‍ ഈണം പകര്‍ന്ന് ദാസേട്ടന്‍ പാടിയ അതിമനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി....

ചിത്രം : അഭിനന്ദനം
സംഗീതം : കണ്ണൂര്‍ രാജന്‍
ഗാനരചന : ശ്രീകുമാരന്‍ തമ്പി
ആലാപനം : കെ.ജെ. യേശുദാസ്

എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്ന സുഗന്ധമേ….(2)
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…

ഈ വസന്തഹൃദന്തവേദിയില്‍ ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നുപോയൊരെന്‍ വേണുവും വീണുറങ്ങവേ
രാഗവേദനവീങ്ങുമെന്‍ കൊച്ചു പ്രാണതന്തുപിടയവേ….
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…


ഏഴുമാമല ഏഴുസാഗരസീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ വന്നതെന്നലിലൂടവേ
പാതിനിദ്രയില്‍ പാതിരാക്കിളി പാടിയപാട്ടിലൂടവേ…
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…

ആര്‍ദ്രമാകും രതിസ്വരം നല്‍കും ആദ്യരോമാഞ്ചകുദ്മളം
ആളിയാ‍ളിപ്പടര്‍ന്നുജീവനില്‍ ആ നവപ്രഭ കന്തളം
ആവിളികേട്ടുണര്‍ന്നുപോയിഞാന്‍ ആകെയെന്നെ മറന്നുഞാന്‍
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…