Thursday, February 12

സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …


ചിത്രം : കാണാന്‍ കൊതിച്ച്
ഗാനരചന : പി.ഭാസ്കരന്‍
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ.ജെ. യേശുദാസ് / കെ.എസ്.ചിത്ര

എന്തോ ചില കാരണങ്ങളാല്‍ ഈ ചലചിത്രം പുറത്തിറങ്ങിയില്ല എങ്കിലും ഇതിലെ ഗാനങ്ങള്‍ അനശ്വരമായി.....


സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)

സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)

Tuesday, February 3

ഏകാന്തതേ....നീയും അനുരാഗിയാണോ



ചിത്രം : അനുരാഗി
ഗാനരചന : യൂസഫലി കേച്ചേരി
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ. യേശുദാസ്

ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിന്‍ വീഥി… ( ഏകാന്തതേ…)

പൂങ്കാറ്റേ കവിതയിത് കേള്‍ക്കാമോ
പോയ് നീയാ ചെവിയിലിതുമൂളാമോ…
രാഗാദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗ്ഗീയസ്വപ്നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി നൂറായ് വാചാലം .. ( ഏകാന്തതേ…)

താന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കല്‍ഹാരം
റ്ര്തുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം...( ഏകാന്തതേ…)