Friday, September 12

ഉത്രാടപ്പൂനിലാവേ വാ…



ആല്‍ബം : ശ്രാ‍വണസംഗീതം

ഗാനരചന : ശ്രീകുമാരന്‍ തമ്പി

സംഗീതം : രവീന്ദ്രന്‍

ആലാപനം ; കെ.ജെ.യേശുദാസ്


ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…

മുറ്റത്തെ പൂക്കള്‍ത്തില്‍ ആവണിപ്പൂക്കള‍ത്തില്‍

ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…(ഉത്രാടപ്പൂനിലാവേ വാ..)


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍

കൊണ്ടുവന്ന മുത്താരങ്ങള്‍

മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…

പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്നപൂവനങ്ങള്‍

പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)


തിരുവോണത്തിന്‍ കോടിയുടുക്കാന്‍

കൊതിയ്കുന്നു തെരുവിന്‍ മക്കള്‍

അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍

വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍

അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…(ഉത്രാടപ്പൂനിലാവേ വാ..)

എല്ലാവര്‍ക്കും ഓണാശംസകള്‍!

7 comments:

ഹരിശ്രീ said...

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും എന്റെ ഓണാശംസകള്‍!

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

മയില്‍പ്പീലി said...

ഓണാശംസകള്‍!

Typist | എഴുത്തുകാരി said...

ഓണം കഴിഞ്ഞുപോയി. അതുകൊണ്ട്‌ ആശംസിക്കുന്നില്ല. ഈ പാട്ടു് ‘ഉത്രാടപൂനിലാവേ ..” എന്റെ കൈയിലുണ്ട്‌.

ബൈജു (Baiju) said...

ഇപ്പോഴാ ഈ പോസ്റ്റ്കണ്ടത്...ഈ ഗാനം ചില നല്ല ഓര്‍മ്മകളെ ഉണര്‍ത്തി..നന്ദി...ഓണമൊക്കെ നന്നായി ആഘോഷിച്ചോ ഭായ്?

ഹരിശ്രീ said...

Shiva,


Mayilpeeli,


Malayalanadu,


Ezhuthukari,

Baiju Bhai,

Thank you..... visit again....

വിജയലക്ഷ്മി said...

"nava dhambhathimarku" hrudhayam niranjja aasamsakal nerunnu!!evide njanputhiyaalanu.sri parichithanaanu."vivaaha" kshanam avide ninnum kitti.