ചിത്രം : മൂന്നാം പക്കം (1988)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ഇളയരാജ
ആലാപനം : ജി. വേണുഗോപാല്‍
ഉണരുമീ ഗാനം ഉരുകുമെന് ഉള്ളം(2)
ഈ സ്നേഹലാളനം നീ നീന്തും സാഗരം (ഉണരുമീ ഗാനം...)
കിലുങ്ങുന്നിതറകള്തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന് മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍ (ഉണരുമീ ഗാനം...)
നിറമാലചാര്‍ത്തി പ്രകൃതിചിരികോര്ത്തു നിന്റെ വികൃതി
അണയുന്നിതോണഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയാക്കീ മധുരം ഉറഞ്ഞു കൂടും നിമിഷം (ഉണരുമീ ഗാനം...)
Wednesday, December 26
Subscribe to:
Post Comments (Atom)
13 comments:
ശ്രീകുമാരന്‍ തമ്പിയുടെ സുന്ദരമായ വരികള്‍...
ഗാനമലരുകള്‍ എന്ന ഈ സംരഭത്തിന് നിങ്ങള്‍ തന്ന പ്രോത്സാഹനത്തിന് ഒരിക്കല്‍കൂടി നന്ദി പറയട്ടെ...
2007 വിട പറയുന്ന ഈ വേളയില്‍ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം
ഹരിശ്രീ.
വളരെ നല്ല ഒരു ഗാനം. ഗൃഹാതുരത്വം തോന്നിപ്പിയ്ക്കുന്ന വരികളും ഈണവും... വേണുഗോപാലിന്റെ മറ്റൊരു മനോഹര ഗാനം.
“വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍...”
ഈ വരികള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിയ്ക്കുന്നു, എന്നും.
എല്ലാവര്ക്കും പുതുവത്സരാശംസകള്‍!
:)
ഹരിശ്രീ
പുതുവത്സരാശംസകള്‍,
വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാന്‍ കഴിയട്ടെ
എന്നാശംസിക്കട്ടെ.
സ്നേഹപൂര്‍വ്വം
ഗോപന്
ഈ ഗാനം എന്നു കേട്ടാലും ഉള്ളില്‍ ഒരു വിങ്ങലാണ്. അത്രത്തോളം മനോഹരമാണ്. അപ്പൂപ്പനേയും, പാച്ചുവിനേയും ഓര്‍മ്മവരും. അകാലത്തില്‍ പൊലിഞ്ഞ പാച്ചുവും, ആ വിഷമം സഹിക്കാനാവാതെ സ്വയം കടലിന്റെ അഗാധതയിലേക്ക് നടന്നുമറയുന്ന അപ്പ്പൂപ്പനും.
ഹരിശ്രീ, എന്റെ ഇഷ്ടഗാനങ്ങളീല് ഒന്നാണിത്...
നവവത്സര ആശംസകള്‍
ശോഭീ,
ഗോപന് ഭായ്,
നാടന്‍,
ജിഹേഷ് ഭായ്,
ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി . ഒപ്പം പുതുവത്സരാശംസകള്‍ നേരുന്നു...
ഈ ഗാനം കേള്‍ക്കുന്തോറും ഉള്ളില്‍ ഒരു വിങ്ങലാണ്.
സ്വയം കടലിന്റെ അഗാധതയിലേക്ക് നടന്നുമറയുന്ന അപ്പ്പൂപ്പനും.
ശ്ശൊ.. മനസ്സിലെ ഒന്നു ഉലയ്ക്കുന്നു..
നമുക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും നമ്മള് ശോകഗാനങ്ങള്‍ കേള്‍ക്കുന്നൂ അതില്‍ ഒരു വിലപ്പെട്ട സാനം തന്നെയാണ് ഇത്..
ഉണരുമീഗാനം..
ഈ ഗാനം ഉണരുമ്പോള്‍ ഉള്ളില്‍ കനലെരിയുന്നു അല്ലെ ഹരിശ്രീ..?
പുതുവത്സരത്തിന്റെ പുതുമോടിയില്‍ നമുക്ക് നഷ്ടമാകുന്നതൊ............
.നമ്മുടെ ഇന്നെലെകള്‍ അല്ലെ..?
നല്ല ഗാനം
:)
നന്ദി...ഒപ്പം പുതുവത്സരാശംസകളും
:-)
എന്റേയും ഇഷ്ടഗാനങ്ങളില് ഒന്നാണ് ഇത്. വേണുഗോപാലിന്റെ നല്ല ഗാനങ്ങളില്‍ ഒന്ന്. ആ വര്‍ഷത്തെ ഏറ്റവും നല്ല പട്ടിനുള്ള സ്റ്റേറ്റ് അവര്‍ഡ് ഈ ഗാനത്തിനല്ലായിരുന്നോ...?
നന്ദി ഹരീശ്രീ.. :)
Friends4ever,
മയില്‍പ്പീലി,
ആഗ്നേയ,
നജീം ഭായ്,
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒപ്പം പുതുവത്സരാശംസകള്‍....
വേണുഗോപാലിന്റെ ഈ പാട്ട് ഇഷ്ടം തന്നെ.
ഇതിനേക്കാളും കൂടുതലിഷ്ടം വേണുഗോപല്‍ പാടിയ
ചന്ദന മണിവാതില്‍ പാതിചാരി...
എന്ന ഹിന്ദോള രാഗത്തിലുള്ള പാട്ടാണ്.
അതിന്റെ ലിറിക്സ് ഒന്നു പോസ്റ്റ് ചെയ്യുമോ?
ഗീതേച്ചി,
അഭിപ്രായങ്ങള്‍ക്ക് നന്ദി..
താമസിയാതെ ആ ഗാനം പോസ്റ്റ് ചെയ്യാം...
Post a Comment