Wednesday, October 31

ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാമൊതുക്കി വിടപറയൂ..


ഗാനമലരുകള്‍‌ എന്ന പേരില്‍‌ ഒരു പുതിയ സംരംഭം കൂടി...



സിനിമ : അയിത്തം


ആലാപനം: യേശുദാസ്

സംഗീതം : എം. ജി. രാധാകൃഷ്ണന്‍

ഗാനരചന: ഓ. എന്‍. വി. കുറുപ്പ്

വര്‍ഷം: 1988സംവിധാനം : വേണു നാഗവള്ളി


ഒരു വാക്കില്‍ ഒരു നോക്കില്‍

എല്ലാമൊതുക്കി
വിടപറയൂ
ഇനീ .. ..വിടപറയൂ……
ഒരുമിച്ചു ചേരും നാം
ഇനിയുമെന്നാശിച്ചു.
വിടപറയൂ ഇനീ
വിടപറയൂ‍.(2) (ഒരുമിച്ചു..)

കതിര്‍മുഖമാകെത്തുടുത്തൂ

ബാഷ്പകണികകല്‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും

ഒന്നും പറയാതെ യാത്രയായി

മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ

ഭാവഗീതമുണ്ടോ
മൊഴികളുണ്ടോ (ഒരുമിച്ചു..)

ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി

മെല്ലെ വിടപറയുന്നൂ വസന്തം

ആടും ചിലമ്പില്‍ നിന്നടരും മുത്തിലും

വാടിക്കൊഴിയും ഇലയ്കും
മൌനം
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ

നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ

നാദവും ഗീതവും പൊരുളുമുണ്ടോ



ഇത് സിനിമാഗാനമാണോ അതോ ഏതെങ്കിലും ആല്‍ബത്തിലെ ഗാനമാണോ ? അറിയാവുന്നവര്‍ വിവരങ്ങള്‍ കമന്റായി ചേര്‍ക്കുമല്ലോ ?

4 comments:

ഹരിശ്രീ said...

ഇത് സിനിമാഗാനമാണോ അതോ ഏതെങ്കിലും ആല്‍ബത്തിലെ ഗാനമാണോ ?
അറിയാവുന്നവര്‍ വിവരങ്ങള്‍ കമന്റായി ചേര്‍ക്കുമല്ലോ ?

ദിലീപ് വിശ്വനാഥ് said...

സിനിമ : അയിത്തം
പാടിയത് : യേശുദാസ്
സംഗീതം : എം. ജി. രാധാകൃഷ്ണന്‍
ഗാനരചന: ഓ. എന്‍. വി. കുറുപ്പ്
വര്‍ഷം: 1988
സംവിധാനം : വേണു നാഗവള്ളി

ഹരിശ്രീ said...

വാല്‍മീകിജീ,

വിവരങ്ങള്‍ അറിയിച്ചതിന് വളരെ നന്ദി...

ശ്രീ said...

വാല്‍മീകി മാഷ് പുലി തന്നെ, കേട്ടോ.

:)