Sunday, January 10

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍


ചിത്രം : ഡെയ്സി
ഗാന രചന : പി. ഭാസ്കരന
സംഗീതം : ശ്യാം
ആലാപനം : കെ.ജെ. യേശുദാസ്


ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി ല ല ല ല ല ലാ
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി ല ല ല ല ല ലാ (ഓര്‍മ്മതന്‍)


നിനവിലും ഉണര്‍വ്വിലും നിദ്രയില്‍ പോലും ...
ഒരു സ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യ -നക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സി ഡെയ്സി ഡെയ്സി ല ല ല ല ല ലാ (ഓര്‍മ്മതന്‍)


കവിളത്തു കണ്ണുനീര്‍ ചാലുമായ്നീയെൻ
സവിധം വെടിഞ്ഞൂ... പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി(2)
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ ....
ഡെയ്സി ഡെയ്സി ഡെയ്സി ല ല ല ല ല ലാ (ഓര്‍മ്മതന്‍)