Friday, January 10

തിരുസന്നിധാനം വാഴ്ത്തുന്നു ഞങ്ങള്‍


80 (എൺപതാം ) പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വൻ  ദാസേട്ടന് ജന്മദിനാശംസകൾ ...


ചിത്രം      : പാവം ഐ.എ. ഐവാച്ചന്‍
ഗാനരചന : ബിച്ചു തിരുമല
സംഗീതം     : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്
,


തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങള്‍
പരിശുദ്ധനാമം സ്‌തുതിക്കുന്നു ഞങ്ങള്‍
ഹലേലൂയാ.... ഹലേലൂയാ.... (തിരുസന്നിധാനം...)


കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
നില്‍ക്കുന്നു നിന്റെ കുരിശടിയില്‍...
ശാശ്വതനായ പിതാവേ...
ആശ്രയമെന്നും നീയേ....
കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
നില്‍ക്കുന്നു നിന്റെ കുരിശടിയില്‍...
അഗതികള്‍ക്കവലംബമേ...
ഓശാനാ... ഓശാനാ... ഓശാനാ... (തിരുസന്നിധാനം...)


മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ ഹൃദയവുമായ്
നന്മ നിറഞ്ഞ പ്രകാശം....
നേര്‍വഴി കാട്ടേണമെന്നും...
മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ ഹൃദയവുമായ്
കരുണതന്‍ കനിരസമേ.....
രാജാക്കന്മാരുടെ രാജാവേ.... (തിരുസന്നിധാനം)