Thursday, January 10

പുഴയോരഴകുള്ള പെണ്ണ്





ചിത്രം           : എന്റെ നന്ദിനിക്കുട്ടിക്ക്
ഗാനരചന    : രവീന്ദ്രൻ
സംഗീതം      : ഓ.എൻ. വി. കുറുപ്പ്
ആലാപനം  : കെ.ജെ.യേശുദാസ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറില്‍ ചാര്‍ത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്..)

മഴ പെയ്താല്‍ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാല്‍
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്
പാല്‍ക്കാരി പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്...)

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നു പോല്‍ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്...