Monday, September 4

ദൂരെയാണു കേരളം




ആല്‍ബം : ആവണിത്തെന്നല്‍
ഗാനരചന : യൂസഫലി കെച്ചേരി
സംഗീതം &; ആലാപനം : കെ.ജെ.യേശുദാസ്

 
ദൂരെ.............ദൂ‍രെ.....................................
ദൂരെയാണു കേരളം പോയ് വരാമോ...
പ്രേമദൂതുമായ് തെന്നലേ പോയ് വരാമോ... (ദൂരെയാണു കേരളം.....)

അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം
എന്റെ അങ്കണത്തില്‍ മാത്രം കണ്ണു നീര്‍ക്കണം കാണാം..
മാബലിയെ വരവേല്‍ക്കും നാടുകാണാം
പ്രാണപ്രിയയെന്നെ കാത്തിരിക്കും വീടുകാണാം
വീടുപോറ്റാന്‍ നാടുവിട്ട നാഥനേയോര്‍ക്കേ
കണ്ണീര്‍ വീണ പൂങ്കവിളുമായെന്‍ കാന്തയേ കാണാം...
കാന്തയേ കാണാം.................. (ദൂരെയാണു കേരളം...)
.

ഓണനാളില്‍ ഉണ്ണികള്‍ തന്‍ പൂവിളി കേള്‍ക്കാം
എന്റെ ഓമനക്കിടാവില്‍ നിന്നോരുള്‍വിളി കേള്‍ക്കാം
അച്ഛന്‍ വേണമോണമുണ്ണാന്‍ എന്നവന്‍ ചൊല്‍കേ
ചാരെ അശ്രുനീര്‍ വിളമ്പുമെന്റെ നാഥയേ കാണാം..
നാഥയേ കാണാം.................... (ദൂരെയാണു കേരളം...)