Saturday, May 7

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു


ചിത്രം             : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ഗാനരചന      : ഷിബു ചക്രവര്‍ത്തി
സംഗീതം        : ഔസേപ്പച്ചന്‍
ആലാപനം    : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര

ഓര്‍‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍... (ഓര്‍മ്മകള്‍...)

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)

മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി...
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)