ചിത്രം : ഇലഞ്ഞിപ്പൂക്കള്‍ (1986)
ഗാനരചന : മധു ആലപ്പുഴ
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ.ജെ.യേശുദാസ്
ആ….ആ…..ആാാ ആ ാആാാാാാാാാ
വിഷുപക്ഷിചിലച്ചു….നാണിച്ചു ചിലച്ചു…
വസന്തം ചിരിച്ചൂൂ... കളിയാക്കിചിരിച്ചൂ…
വസുമതീ നീ…യുവതിയായ രഹസ്യം
എല്ലാരും എല്ലാരും അറിഞ്ഞൂ….(വിഷുപക്ഷി….)
ഉദയസരസ്സില്‍ കുളിച്ചു നീ-
മഞ്ഞിന്നുടയാടകളും ഉടുത്തൂ…
അരുവിക്കരയിലെന്നാരോമലേ നിന്റെ-
അരുണപാദങ്ങള്‍ പതിഞ്ഞൂ…. ഓ..(അരുവിക്കരയിലെ)
ചിരിതൂകി ചിരിതൂകി നിന്‍ കാലിണയില്‍-
അരുവിചിലമ്പുകള്‍ ചാര്‍ത്തി…(വിഷുപക്ഷി….)
ചുരുള്‍മുടികോതിയൊതുക്കി നീ -
കൃഷ്ണതുളസിക്കതിരും ചൂടി…
അമ്പലമുറ്റത്തെ ആരയാല്‍ചുവട്ടില്‍-
അഞ്ജലികൂപ്പി നീ നിന്നൂ…ഓ (അമ്പലമുറ്റത്തെ)
മിഴി കൂമ്പി മിഴി കൂമ്പി നിന്‍ അധരത്തില്‍ -
മൊഴിയാടി ഹരിനാമമന്ത്രം…(വിഷുപക്ഷി….)