Sunday, January 9

നീലക്കടമ്പുകളില്‍







ചിത്രം : നീലക്കടമ്പ്

ഗാനരചന : കെ.ജയകുമാര്‍

സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ.ജെ.യേശുദാസ്




നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍....)‍


പുലരൊളിയില്‍ പൊന്‍കതിരൊളിയില്‍

കൂവലയമുകുളം പോലെ..... (പുലരൊളിയില്‍ ....)
കളഭക്കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് ഏകാകിനിയായ് ...

പോരൂ നീ നീ നീ‍ീ‍ീ‍ീ‍ീ.........(നീലക്കടമ്പുകളില്‍ ...)‍

കരിമിഴിയില്‍ പൂങ്കവിളിണയില്‍

രാഗപരാഗവുമായി...(കരിമിഴിയില്‍...)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണ്ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോത്സുകയായ് പനിനീര്‍ക്കണമായ് ...

പോരൂ നീ നീ നീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ......(നീലക്കടമ്പുകളില്‍ ....)