Friday, July 2

പ്രണയവസന്തം തളിരണിയുമ്പോള്‍



അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന് ആദരാഞ്ജലികള്‍...


ചിത്രം : ഞാന്‍ ഏകനാണ്
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ആലാപനം : കെ.ജെ.യേശുദാസ്. കെ.എസ്.ചിത്ര



പ്രണയവസന്തം തളിരണിയുമ്പോള്‍
പ്രിയസഖിയെന്തേ മൗനം....
നീ അഴകിന്‍ കതിരായണയുമ്പോള്‍
‍സിരകളിലേതോ പുതിയ വികാരം
അലിയുകയാണെന്‍ വിഷാദം...(നീ...)


ദേവീ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍
‍ദേവാ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍

സുന്ദരം... സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം...(പ്രണയവസന്തം)
നാണം ചൂടും കണ്ണില്‍ ദാഹം ഒളിമിന്നുമ്പോള്‍
‍ഒരു കുടം കുളിരുമായ് വരവേല്‍ക്കുമോ...
എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ...(പ്രണയവസന്തം...)