Friday, April 23

ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]

ചിത്രം: മംഗളം നേരുന്നു
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍



ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ... [ഋതുഭേദ കല്പന…]

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…(2)
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി... [ഋതുഭേദ കല്പന…]

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…(2)
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…(2) [ഋതുഭേദ കല്പന…]

Thursday, April 1

ശ്രീരാഗമോ തേടുന്നു നീ


ചിത്രം : പവിത്രം
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ശരത്
ആലാപനം : കെ.ജെ.യേശുദാസ്


ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൌനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്…. (ശ്രീരാഗമോ…)

ധനിധപ മപധനിധപ മഗരിഗ മപധനിസ
മഗരി ഗമപമധ സരിഗമപ നിസഗരിപമപധ പക്കാല…
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
രിഗപമധ സരിഗമപ നിസഗരിപമപധ പക്കാല…


പ്ലാവില പൂന്തളികയില്‍ പാല്പായസ ചോറുണ്ണുവാന്‍
പിന്നെയും പൂ‍മ്പൈതലായ് കൊതിതുള്ളി നില്‍കുവതെന്തിനോ
ചെങ്കദളി കൂമ്പില്‍ ചെറു തുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം…. (ശ്രീരാഗമോ…)


ആ… ആ‍ാ...ആ‍ാ...ആ‍ാ‍ാ.…
ആ‍ാ‍ാ...ആ‍ാ‍ാ‍ാ‍ാ‍ാ‍ാ...

കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം...
കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം...
പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം...
ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം...
ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം….(ശ്രീരാഗമോ…)


ഗാനം ഇവിടെ കേള്‍ക്കാം.