Saturday, January 9

പ്രമദവനം വീണ്ടും




ചിത്രം : ഹിസ് ഹൈനസ് അബ്ദുള്ള
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : രവീന്ദ്രന്‍
ആലാ‍പനം:കെ.ജെ.യേശുദാസ്


ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ...(പ്രമദവനം ....)

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....(പ്രമദവനം...)

ഏതേതോ കഥയിൽ.. യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)

യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ-
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....(പ്രമദവനം...)

ഈ ഗാനം ഇവിടെ കേള്‍ക്കാം