Saturday, November 21

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 
ഗാനരചന : ഓ.എൻ.വി 
സംഗീതം  : ജോണ്‍സൻ 
ആലാപനം : കെ.ജെ. യേശുദാസ് 

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്പൂവിനെ തൊട്ടുണര്ത്തി 
ഒരു കുടന്ന നിലാവിന്റെ  കുളിര്  കോരി 
നെറുകയില്‍  അരുമയായ്  കുടഞ്ഞതാരോ

ഇടയന്റെ  ഹൃദയത്തില്‍  നിറഞ്ഞോരീണം 
ഒരു  മുളം  തന്ടിലൂടോഴുകി  വന്ന്നു (2)
ആയ  പെണ്‍കിടാവേ  നിൻ പാൽക്കുടം  തുളുമ്പിയ-
തായിരം  തുമ്പപൂവായ്   വിരിഞ്ഞു 
ആയിരം  തുമ്പപൂവായ്  വിരിഞ്ഞു  (മെല്ലെ  മെല്ലെ )


ഒരു  മിന്നാ  മിനുങ്ങിന്റെ   നുറുങ്ങു  വെട്ടം 
കിളിവാതില്‍  പഴുതിലൂടോഴുകി  വന്നു  (2)
ആരാരും  അറിയതോരാത്മാവിന്‍  തുടിപ്പോ  പോലാലോലം 
ആനന്ദ  നൃത്തമാര്ന്നു 
ആലോലം  ആനന്ദ  നൃത്തമാര്ന്നു 
(
മെല്ലെ  മെല്ലെ )

Tuesday, November 3

കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍







ചിത്രം : കളിയില്‍ അല്പം കാര്യം
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

.
കണ്ണോടു കണ്ണായ സ്വപ്നങ്ങൾ....
മോഹങ്ങളിൽ നീരാടുമ്പോൾ....
അതിനോരോ ഭാവം ( കണ്ണോടു കണ്ണായ...)


പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‍
‌തെന്നലിൽ ഇളകും മലരിൻ തളിരിതൾ...
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ ...
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ...)

.
ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി...
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ...
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും ( കണ്ണോടു കണ്ണായ ...)

.

ഈ ഗാനം ഇവിടെ കേള്‍ക്കാം