Wednesday, July 8

എന്തിനു വേറൊരു സൂര്യോദയം

കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ച “മഴയെത്തും മുന്‍പേ” എന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ ദാസേട്ടനും ചിത്രയും ആലപിച്ച എക്കാലത്തേയും മികച്ച ഒരു യുഗ്മഗാനം ഇവിടെ നിങ്ങള്‍ക്കായി...

ചിത്രം : മഴയെത്തും മുന്‍പേ
ഗാനരചന : കൈതപ്രം ദാമോ‍ദരന്‍ നമ്പൂതിരി

സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര



എന്തിനു വേറൊരു സൂര്യോദയം (2)

നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ...

എന്തിനു വേറൊരു മധു വസന്തം (2)

ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍-

വെറുതേ എന്തിനു വേറൊരു മധു വസന്തം......




നിന്റെ നൂപുര മര്‍മ്മരം ഒന്നു-

കേള്‍ക്കാനായ് വന്നു ഞാന്‍...

നിന്റെ സാന്ത്വന വേണുവില്‍-

രാഗലോലമായ് ജീവിതം....

നീയെന്റെയാനന്ദ നീലാംബരി...

നീയെന്നുമണയാത്ത ദീപാഞ്ജലി...

ഇനിയും ചിലമ്പണിയൂ... ( എന്തിനുവേറൊരു...)



ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ-

ഈറനായ്.....

താവകാംഗുലീ ലാളനങ്ങളില്‍-

ആര്‍ദ്രമായ് മാനസം.....

പൂ കൊണ്ടു മൂടുന്നു വൃന്ദാവനം...

സിന്ദൂരമണിയുന്നു രാഗാംബരം...

പാടൂ സ്വരയമുനേ... ( എന്തിന്നു വേറൊരു...)



ഈ ഗാനം ഇവിടെ കേള്‍ക്കാം.