ഗാനരചന : മുല്ലനേഴി
സംഗീതം : ജെറി അമല്‍ദേവ്
ആലാപനം : കെ.ജെ. യേശുദാസ്
.
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും പുഴകളുംപൂങ്കിനാവിന്‍ ലഹരിയും ഭൂമിസുന്ദരം (2) (പവിഴമല്ല്ലി...)
.
മാനത്തെ ലോകത്തു നിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ (2)
നീലപീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്‍ണ്ണങ്ങള്‍ വാരിച്ചൂടി (2) (പവിഴമല്ലി... )
.
സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ (2)
മേലെ മുല്ല പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്‍റെ താലികെട്ട്(2) (പവിഴമല്ലി... ),
ഈ ഗാനം ഇവിടെ കേള്‍ക്കാം