69-ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന് പിറന്നാള്‍ ആശംസകള്‍ നേരുന്നു....
ചിത്രം : ഹലോ മദ്രാസ് ഗേള്‍
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ.യേശുദാസ്
ആശംസകള്‍ നൂറ് നൂറാശംസകള്‍ (2)
ആശകള്‍ …വാക്കുകള്‍ തേടുമീവേളയില്‍
എന്റെ ഹൃദയം നീര്‍ത്തിനില്‍കും
ആശംസകള്‍ നൂറ് നൂറാശംസകള്‍…( ആശംസകള്‍…)
മലരുകള്‍ വിടര്‍ത്തീ കതിരുകള്‍ നിരത്തീ വന്നണയും ദിവസം
സ്മരണകള്‍ പുതുക്കീ.. മധുരിമയൊഴുക്കീ പൊന്നണിയും ദിവസം
ഞാന്‍ എന്തുതരുവാന്‍ നിന്‍ മനംനിറയേ
ഭാവുകം പകരാന്‍ നിന്‍ മോഹവാഹിനി -
തീരഭൂമികള്‍ പുഷ്പഹാരമണിയാന്‍ ( ആശംസകള്‍…)
അഴകുകള്‍ നുകര്‍ന്നൂ തിരികളില്‍ അലിഞ്ഞൂപൂവിതറും നിമിഷം…
നിനവുകള്‍ പകുത്തൂ കരളുകള്‍ അടുത്തൂ തേന്‍ ചൊരിയും നിമിഷം..
എന്നും നിന്‍ വഴിയില്‍ മഞ്ചിമപുലരാന്‍
മംഗളമരുളാന്‍ നിന്‍ മോഹവീണതന്‍-
മൂകതന്ത്രികള്‍ രാഗമാല്യമണിയാന്‍.. ( ആശംസകള്‍…)