Saturday, December 27

മഞ്ഞുംകുളിരും കുഞ്ഞിക്കിളിയും





ചിത്രം : സന്ധ്യക്ക് വിരിഞ്ഞപൂവ്.
ഗാനരചന : ബിച്ചുതിരുമല
സംഗീതം : ഇളയരാജ
ആലാപനം : കൃഷ്ണചന്ദ്രന്‍, എസ്.ജാനകി.


മഞ്ഞും കുളിരും….കുഞ്ഞിക്കിളിയും …
മഞ്ഞും കുളിരും….കുഞ്ഞിക്കിളിയും
പഞ്ചാരക്കാട്ടില്‍ വിരുന്നുറങ്ങീ (2)
ചിങ്ങനിലാവും ചിത്തിരപ്പൂവും (2)
ആടീ…നൃത്തമാടീ……(2)… (മഞ്ഞും കുളിരും…)

വെണ്മുകില്‍ മഞ്ചലില്‍ ഏറിവരുന്നൊരു ഗന്ധര്‍വ്വബാലകരേ..(2)
ഈ മണ്ണിന്റെ മാ‍റിലെ സ്വര്‍ണ്ണ ഗോപുരം..
കണ്ടുമടങ്ങുമ്പോള്‍ (2)
വിണ്ണിലേ…വിണ്ണിലേ…സുന്ദരിമാരോട്
ഭൂമിയെവര്‍ണ്ണിച്ച് പാടുകില്ലേ…. (മഞ്ഞും കുളിരും…)

വാര്‍മ്മഴവില്‍ തിളക്കുവാന്‍ വര്‍ണ്ണങ്ങള്‍ തേടിവരുന്നവരേ…(2)
ഈ കുന്നലനാടിന്റെ…… കുമ്പിളില്‍ പൂവിടും…(2)
വര്‍ണ്ണങ്ങള്‍ കൊണ്ടുപോകൂ…എങ്കിലും…എങ്കിലും….
ഞങ്ങളില്‍ പൂവിടും രാഗത്തില്‍ വര്‍ണ്ണമറിയില്ലല്ലോ…
അനുരാ‍ഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ….(മഞ്ഞും കുളിരും…)