![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyeIdMGX3YTRwl4ash8WaOSM6OW8PLnIO88q8y_Rq5EHBfoM17J-7YCX1olTEgI1NfEnJMySJjg8Wk-7mX2fM4nXWT-h75U6zeWz2kmMVmAe10MVRAs5nMVaS21tunHl0QZ-uaETHxLXQ/s320/venu2.bmp)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ഇളയരാജ
ആലാപനം : ജി. വേണുഗോപാല്‍
ഉണരുമീ ഗാനം ഉരുകുമെന് ഉള്ളം(2)
ഈ സ്നേഹലാളനം നീ നീന്തും സാഗരം (ഉണരുമീ ഗാനം...)
കിലുങ്ങുന്നിതറകള്തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന് മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍ (ഉണരുമീ ഗാനം...)
നിറമാലചാര്‍ത്തി പ്രകൃതിചിരികോര്ത്തു നിന്റെ വികൃതി
അണയുന്നിതോണഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയാക്കീ മധുരം ഉറഞ്ഞു കൂടും നിമിഷം (ഉണരുമീ ഗാനം...)