ചിത്രം : കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : കെ.ജെ. യേശുദാസ്
.
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്...
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റുവീണു പകലാംശലഭം... (സാന്ദ്രമാം സന്ധ്യതന്‍)
.
അന്തിവാനിലൊരു കുങ്കുമസൂര്യന്‍ ആര്‍ദ്രസാഗരം തിരയുന്നു...
ക്ലാവുമൂടുമൊരു ചേങ്കിലപോലെ ചന്ദ്രബിംബവും തെളിയുന്നു...
കാറ്റുലയ്ക്കും കല്‍വിളക്കില്‍ കാര്‍മുകിലിന്‍ കരിപടര്‍ന്നു...
പാടിവരും രാക്കിളിതന്‍ പാട്ടുകളില്‍ ശ്രുതിഇടഞ്ഞു... (സാന്ദ്രമാം സന്ധ്യതന്‍)
.
നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം ഹോമകുണ്ഡമായ് പുകയുമ്പോള്‍...
പാതിമാഞ്ഞൊരു പ്രണയവസന്തം ശാപവേനലില്‍ പിടയുമ്പോള്‍...
ഒരുമിഴിയില്‍ താപവുമായ് മറുമിഴിയില്‍ ശോകവുമായ്...
കളിയരങ്ങില്‍ തളര്‍ന്നിരിക്കും തരളിതമാം കിളിമനസ്സേ... (സാന്ദ്രമാം സന്ധ്യതന്‍)