Thursday, August 18

ചന്ദനരേണുവണിഞ്ഞൊരു പൂവിതള്‍



ചിത്രം : തൂവല്‍ സ്പര്‍ശം
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ്

.
ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ-
യലയിളകി ഓമനതന്‍ പുഞ്ചിരിയായ് ...
മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‌പടവില്‍...
വാടാപ്പൂ വിതറും കണ്മണിയേ‍(മാനത്തെ...)

 
തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
വെണ്‍‌തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ(ചന്ദന...)

.
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്
‍അറിയാപ്പിറന്നാള്‍ കൈനീട്ടമോ (വസന്തം)
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ(മാനത്തെ...)

Wednesday, August 17

ചന്ദനവളയിട്ട കൈകൊണ്ടു നീ


ആല്‍ബം : തിരുവോണക്കൈനീട്ടം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : വിജയ് യേശുദാസ് / സുജാത


ചന്ദനവളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍..(2)
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...(
2) (ചന്ദനവളയിട്ട)


കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍‌ക്കവേ
പ്രാവുപോലിടനെഞ്ചകം കുളിരോടെ കുറുകുന്നുവോ(2)

ഇനിയെന്നുമരികില്‍ തുണയായിരിയ്ക്കാന്‍
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ....(ചന്ദനവളയിട്ട )

മെല്ലെയെന്‍ കിളിവാതിലില്‍ കാറ്റിന്റെ വിരല്‍ കൊള്ളവേ
ആദ്യമായ് എന്‍ കരളിലേ പൊന്‍‌മൈന ജതിമൂളവേ (2)

അന്നെന്റെയുള്ളില്‍ അരുതാത്തൊരേതോ-
അനുഭൂതിയിതള്‍ നീര്‍ത്തി വിടരുന്നുവോ.....(ചന്ദനവളയിട്ട )