Friday, September 12

ഉത്രാടപ്പൂനിലാവേ വാ…



ആല്‍ബം : ശ്രാ‍വണസംഗീതം

ഗാനരചന : ശ്രീകുമാരന്‍ തമ്പി

സംഗീതം : രവീന്ദ്രന്‍

ആലാപനം ; കെ.ജെ.യേശുദാസ്


ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…

മുറ്റത്തെ പൂക്കള്‍ത്തില്‍ ആവണിപ്പൂക്കള‍ത്തില്‍

ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…(ഉത്രാടപ്പൂനിലാവേ വാ..)


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍

കൊണ്ടുവന്ന മുത്താരങ്ങള്‍

മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…

പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്നപൂവനങ്ങള്‍

പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)


തിരുവോണത്തിന്‍ കോടിയുടുക്കാന്‍

കൊതിയ്കുന്നു തെരുവിന്‍ മക്കള്‍

അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍

വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍

അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…(ഉത്രാടപ്പൂനിലാവേ വാ..)

എല്ലാവര്‍ക്കും ഓണാശംസകള്‍!

Monday, September 1

സ്വപ്നസാനുവില്‍ മേയാനെത്തിയ സ്വര്‍ണ്ണമാനേ...


ആൽബം : ആവണിത്തെന്നൽ
ഗാനരചന : യൂസഫലി കെച്ചേരി
സംഗീതം & ആലാപനം : കെ.ജെ. യേശുദാസ്
 
ആ‍ാ.....ആ‍ാ..ആ‍ാ..ആ‍ാ‍ാ‍.ആ‍ാ‍ാ‍...ആ‍ാ‍ാ‍ാ..ആ‍ാ‍ാ....
സ്വപ്നസാനുവില്‍ മേയാനെത്തിയ
സ്വര്‍ണ്ണമാനേ മാനേ… (2)
നെഞ്ചില്‍ നീളും മോഹങ്ങള്‍...
നാമ്പണിഞ്ഞതറിഞ്ഞില്ലേ…(2) (സ്വപ്ന….സാനു)

അത്തം വന്നെത്തി..പൂമുറ്റത്തൊരു..
പുത്തന്‍ പൂവിട്ടു നില്‍ക്കുമ്പോള്‍… (2)
നൃത്തമാടിയെന്‍ അന്തരംഗത്തില്‍
ചിത്തിരക്കിളിപാടുമ്പോള്‍…(2) (സ്വപ്ന….സാനു)

ചിങ്ങം വന്നെത്തി മാവേലിക്കൊരു…
ചിന്തുപാടി ലസിക്കുമ്പോള്‍… (2)
ചാമരം വീശി പൊന്‍പുലരിതന്‍..
ചാതകം പാടിയെത്തുന്നു…(2) (സ്വപ്നസാനുവിൽ...)
ഗാനം കേൾക്കാൻ ഇവിടെ സന്ദർശിക്കുക