Thursday, February 28

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം







ചിത്രം : സന്ദര്‍ഭം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : കെ.ജെ.യേശുദാസ്




പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ …
കണ്ടെത്തീ സിംഹം ഒരു മാന്‍ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )

അന്നൊരു ചെയ്യാ‍തെറ്റിന്‍ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേര്‍പിരിഞ്ഞുപേടമാന്‍…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

Saturday, February 23

ഇരുളിന്‍ മഹാനിദ്രയില്‍







ചിത്രം :ദൈവത്തിന്റെ വികൃതികള്‍


രചന, ആലാപനം : വി. മധുസൂദനന്‍ നായര്‍


സംഗീതം: മോഹന്‍ സിതാര






ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...



ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...



ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരവുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....



അടരുവാന്‍ വയ്യാ...
അടരുവാന് വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലടിയുന്നതേ നിത്യസത്യം...!

Sunday, February 17

തൊഴുതുമടങ്ങും സന്ധ്യയുമേതോ...


ചിത്രം : അക്ഷരങ്ങള്‍
ഗാനരചന : ഓ.എന്‍. വി.കുറുപ്പ്
സംഗീതം : ശ്യാം
ആലാപനം : ഉണ്ണിമേനോന്‍


തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നുവോ…
ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായ്
കറുകപ്പൂവിനും തീര്‍ത്ഥമായി...(തൊഴുതുമടങ്ങും സന്ധ്യയുമേതോ…)

പഴയ കോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു ആ..ആ ആ…ആ‍ാ‍ാ..(പഴയകോവിലിന്‍)
അതിലൊരു കല്ലോലിനീയൊഴുകുന്നു..കടമ്പു പൂക്കുന്നു..
അനന്തമായ്...കാത്തു നില്‍ക്കുമേതോ മിഴികള്‍ തുളുമ്പുന്നു.. (തൊഴുതുമടങ്ങും …)

ഇവിടെ ദേവകള്‍ ഭൂ‍മിയെ വാഴ്ത്തി
കവിതകള്‍ മൂളിപ്പോകുന്നു...ഉം ഉം ഉം...(ഇവിടെ ദേവകള്‍)
അതിലൊരു കന്യാഹൃദയം പോലെ..താമര പൂക്കുന്നൂ
ദളങ്ങളില്‍ ...എതോ നൊമ്പര തുഷാര കണികകള്‍ ഉലയുന്നു…(തൊഴുതുമടങ്ങും …)

Sunday, February 10

ഋതുഭേദ കല്പന ചാരുത നല്കിയ പ്രിയ പാരിതോഷികം പോലെ…


എംഡി രാജേന്ദ്രന്റെ രചനയില്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ദാസേട്ടനും കല്യാണിമേനോനും ആലപിച്ച എക്കാലത്തേയും മികച്ച യുഗ്മഗാനങ്ങളില്‍ ഒന്ന് ഇവിടെ നിങ്ങള്‍ക്കായി....


ചിത്രം : മംഗളം നേരുന്നു.(1984)
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍


ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ (ഋതുഭേദ കല്പന…)

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…(2)
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി.. (ഋതുഭേദ കല്പന…)




വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…(2)
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…(2) (ഋതുഭേദ കല്പന…)

Thursday, February 7

നീലഗിരിയുടെ സഖികളേ....



ചിത്രം : പണിതീരാത്ത വീട്
ഗാനരചന : വയലാര്‍
സംഗീതം : എം.എസ്. വിശ്വനാഥന്‍
ആലാപനം : പി.ജയചന്ദ്രന്‍


സുപ്രഭാതം സുപ്രഭതം….സുപ്രഭാതം…

സുപ്രഭാതം സുപ്രഭതം….സുപ്രഭാതം…
നീലഗിരിയുടെ സഖികളേ…ജ്വാലാമുഖികളേ…(2)
ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭതം….സുപ്രഭാതം… (നീലഗിരിയുടെ…)

അഞ്ചനകല്ലുകള്‍ മിനുക്കിയടക്കീ അഖിലാണ്ഡമണ്ഡലശില്പി (2)
പണിഞ്ഞിട്ടും …പണിഞ്ഞിട്ടും പണിതീരാത്തപ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത് ഞാനെന്റെ മുറികൂടിപണിയിച്ചോട്ടെ..
ആഹാഹാ...ഓഹോഹോ... ആഹാഹാഹാ‍ാ.…. (നീലഗിരിയുടെ…)

ആയിരം താമരത്തളിരുകള്‍ വിടര്‍ത്തീ അരയന്നങ്ങളെ വളര്‍ത്തീ…(2)
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ…
നിന്റെ നീലവാര്‍മുടിച്ചുരുളിന്റെ അറ്റത്ത് ഞാനെന്റെ പൂകൂടിചൂടിച്ചോട്ടെ…
ആഹാഹാ..,ഓഹോഹോ.. ആഹാഹാഹാ‍ാ.…. (നീലഗിരിയുടെ…)

Saturday, February 2

നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…

കമലഹാസനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച പ്രേമാഭിഷേകം എന്ന ചിത്രത്തിലെ മനോഹരമായ ഗാനം...



ചിത്രം : പ്രേമാഭിഷേകം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ. യേശുദാസ്





നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… (നീലവാനചോലയില്‍…)

കാളിദാസന്‍ പാടിയ മേഘദൂതമേ…
ദേവിദാസനാകുമെന്‍ രാഗഗീതമേ…
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ് എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍…)

ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം…
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോ…വിരഹമോ…ദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍…)