Wednesday, December 26

ഉണരുമീ ഗാനം...

ചിത്രം : മൂന്നാം പക്കം (1988)
രചന : ശ്രീകുമാരന്‍‌ തമ്പി
സംഗീതം : ഇളയരാജ

ആലാപനം : ജി. വേണുഗോപാല്‍





ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം(2)
ഈ സ്നേഹലാളനം നീ നീന്തും സാഗരം (ഉണരുമീ ഗാനം...)


കിലുങ്ങുന്നിതറകള്‍തോറും കിളിക്കൊഞ്ചലിന്റെ മണികള്
‍മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍ (ഉണരുമീ ഗാനം...)


നിറമാലചാര്‍ത്തി പ്രകൃതിചിരികോര്‍ത്തു നിന്റെ വികൃതി
അണയുന്നിതോണഭംഗി പൂവിളികളെന്നും പൊങ്ങി
ഇന്നുനിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയാക്കീ മധുരം ഉറഞ്ഞു കൂടും നിമിഷം (ഉണരുമീ ഗാനം...)

Monday, December 17

താളം മറന്നീ താരാട്ടുകേട്ടെന്‍...

ഭരതന്റെ പ്രണാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍...

ചിത്രം : പ്രണാമം
ആലാപനം : കൃഷ്ണചന്ദ്രന്‍
രചന :
സംഗീതം : ഔസേപ്പച്ചന്‍

താളം മറന്നീ താരാട്ടുകേട്ടെന്‍ തേങ്ങും മനസ്സിന്നൊരാന്തോളനം
ആലോലമാടാന്‍ ആടിത്തളരാന്‍ അമ്മമാറിന്‍ ചൂടുതേടി
കൊഞ്ചികൊഞ്ചി ചിറകുരുമ്മി…
മാനത്തെ മാമന്റെ മുത്തശ്ശിക്കഥകേട്ട്..
മുത്തണിച്ചുണ്ടത്ത്പാല്‍മുത്തം പകരാനും.. ( താളം…)

പൂത്തുലഞ്ഞൊരു ഗീതം ആലപിക്കും രാഗം…(2)
മൂകമാമെന് മാനസത്തില്‍ വീണമീട്ടുമ്പോല്‍…
അമ്മയായ് വന്നെനിക്കു നല്‍കി
സ്നേഹമാമൊരു പ്രണവമന്ത്രം…. (താളം..)

മുഗ്ദമോഹനഭാവം തൊട്ടുണര്‍ത്തിയ നേരം…(2)
പൂനിലാവിന്‍ വെണ്മപോലെ മൂടിനില്‍കുമ്പോല്‍…
അമ്മയായ് വന്നെനിയ്കുനല്‍കി… നീറി നിന്നെന്‍ സ്വപ്നമാകെ….(താളം..)

Monday, December 10

വാചാലം എന്‍ മൌനവും നിന്‍ മൌനവും...



ജെറിഅമല്‍ ദേവിന്റെ സംഗീതത്തില്‍ ദാസേട്ടന്‍ പാടിയ മനോഹരമായ ഒരുഗാനം…

ചിത്രം : കൂടും തേടി
രചന : എം.ഡി. രാജേന്ദ്രന്‍
സംഗീതം : ജെറി അമല്‍ ദേവ്
ആലാപനം : കെ.ജെ.യേശുദാസ്





വാചാലം എന്‍ മൌനവും...നിന്‍ മൌനവും…
തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
വാചാലം…വാചാലം..(2)

ഒരുവയല്‍ പക്ഷിയായ്…പൂഞ്ചിറകിന്മേല്‍…
ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ…നീ തഴുകുന്നൂ…
മണിമുഴം കുഴഴിലാ കാടാകവേ...സംഗീതം…
കൂളിരിളം തളിരിലാ കാടാകവേ രോമാഞ്ചം… (വാചാലം..)

ഒരുമുളം തത്തയായ്…ഇളവേല്‍ക്കുന്നൂ…
ഓരിലയീരിലനുകരുന്നൂ…
റിതുമതിപ്പൂവുകള്‍ താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലാ നാടാകവേ...സംഗീതം…
കൂളിരിളം തളിരിലാ കാടാകവേ രോമാഞ്ചം… (വാചാലം..)

Wednesday, December 5

മനതാരില്‍ എന്നും പൊന്‍ കിനാവും കൊണ്ടുവാ..


സത്യന്‍ അന്തികാടിന്റെ മനോഹരമായ മറ്റൊരുഗാനത്തിന്റെ വരികള്‍ വീണ്ടും നിങ്ങള്‍ക്കായി...
ചിത്രം : കളിയില്‍ അല്പം കാര്യം.
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : രവീന്ദ്രന്‍
ആലാപനം : യേശുദാസ്

മനതാരിലെന്നും പൊന്‍ കിനാവും കൊണ്ടുവാ.. (2)
ഹൃദയീശ്വരീ മമജീവനില്‍… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)

ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊന്‍ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീര്‍ക്കാന്‍..
കനകളാ‍രവം കേള്‍ക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയില്‍…മിഴികല്‍ തിരയും തവ വദനം…(മനതാരിലെന്നും)


അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷമെന്നില്‍ നിറയേ…
പാദചലനം..കേട്ടകുളിരില്‍..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും)