Wednesday, November 28

കിളിയേ...കിളിയേ...

പഴയകാലത്തേക്ക് മനസ്സുകൊണ്ടൊന്ന് മടങ്ങിപ്പോകാന്‍, ഓര്‍മ്മകളെ തഴുകി ഉണര്‍ത്താന്‍... വീണ്ടും ഒരു ഗാനത്തിന്റെ വരികള്‍....
ചിത്രം : ആ രാത്രി
ആലാപനം : എസ്. ജാനകി.
രചന :
സംഗീതം :

കിളിയേ കിളിയേ…മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും…
അഴകിന്‍ അഴകേ…(2)
ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി
ഒരു കിന്നാരം മൂളും…
കുളിരിന്‍ കുളിരേ… (കിളിയേ)

പാലാഴി പാല്‍ കോരി…സിന്ദൂരപ്പൂതൂകി…
പൊന്‍ കുഴലൂതുന്നു തെന്നും തെന്നല്‍…
മിനിമോള്‍ തന്‍ സഖിയാകാന്‍…
കിളിമകളേ…കളമൊഴിയേ….
മാരിവില്ലൂ‍ഞ്ഞാലാടി നീ വാ ..വാ.. (കിളിയേ)

നിന്നെപ്പോല്‍ താഴത്ത്… തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി.. (2)
മിനിമോള്‍ തന്‍ ചിരികാണാന്‍…
കിളിമകളേ… നിറയഴകേ…
നിന്നോമല്‍ പൊന്‍ തൂവല്‍ ഒന്നു നീ താ.. താ…(കിളിയേ)

Wednesday, November 21

നീ അനുപല്ലവി...


ചിത്രം : അനുപല്ലവി
ഗാനരചന : ബിച്ചു തിരുമല
സംഗീതം : കെ.ജെ. ജോയ്
ആലാപനം : കെ.ജെ.യേശുദാസ്

എന്‍ സ്വരം പൂവിടും ഗാനമേ... (2)
ഈ വീണയില്‍ നീ അനുപല്ലവീ....നീ അനുപല്ലവീ... (എന്‍സ്വരം)

ഒരു മിഴി ഇതളില്‍ ശുഭ ശകുനം
മറുമിഴിയിതളില്‍ അപശകുനം (2)
വിരല്‍ മുന തഴുകും നവരാഗമേ (2)
വരൂ...വീണയില്‍ നീ അനുപല്ലവീ... (എന്‍ സ്വരം)

ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുരുകും സംഗീതമേ (2)
വരൂ വീണയില്‍ നീ അനുപല്ലവീ... ( എന്‍ സ്വരം)

Tuesday, November 13

തേനും വയമ്പും...


80 കളിലെ മറ്റൊരു പ്രശസ്തഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി വീണ്ടും...

ചിത്രം : തേനും വയമ്പും
സംഗീതം : രവീന്ദ്രന്‍
രചന : ബിച്ചു തിരുമല
ആലാപനം : കെ.ജെ.യേശുദാസ്

തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി…
രാഗം ശ്രീരാഗം… പാടൂ നീ പാടൂ.
വീണ്ടും.. വീണ്ടും…വീണ്ടും.. … ( തേനും വയമ്പും..)

മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം..
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആവാഴത്തോട്ടത്തില്‍ നീയും പോരുന്നോ… ( തേനും വയമ്പും..)


നീലക്കൊടുവേലിപൂത്തു… ദൂരെ നീലഗിരിക്കുന്നിന്‍ മേലെ…
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി …കൊച്ചു വണ്ണാത്തിപ്പുള്ളുകള്‍ പാടീ
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്ക് താലികെട്ടിന്നല്ലേ നീയും കൂടുന്നോ…( തേനും വയമ്പും..)

Tuesday, November 6

മഞ്ഞള്‍ പ്രസാദവും...


ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ പുരസ്കാരം നേടിയ പ്രശസ്തനടി മോനിഷ മരിച്ചിട്ട് ഈ ഡിസംബറില്‍ 16 വര്‍ഷം തികയുന്നു. ഹരിഹരന്‍ , എം.ടി ടീമിന്റെ ശ്രദ്ധേയമായ ആ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ ...നിങ്ങള്‍ക്കായി ..

ചിത്രം : നഖക്ഷതങ്ങള്‍
രചന : ഒ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.എസ്.ചിത്ര

മഞ്ഞള്‍പ്രസാദവും…നെറ്റിയില്‍ ചാര്‍ത്തീ…
മഞ്ഞള്‍ക്കുറിമുണ്ട് …ചുറ്റി…(2)
ഇന്നെന്റെ മുറ്റത്തെ പൊന്നോണപ്പൂവേനീ…
വന്ന് ചിരിതൂകി നിന്നൂ… വന്ന് ചിരിതൂകി നിന്നൂ..
ഓ..ഓ..ഓ…വന്ന് ചിരിതൂകി നിന്നൂ…. …. (മഞ്ഞള്‍പ്രസാദവും)

കുന്നിമണിചെപ്പില്‍ നിന്നും ഒരു നുള്ള്കുങ്കുമം ഞാന്‍
തൊട്ടെടുക്കും..ഓ..ഓ..ഓ.ഞാന്‍ തൊട്ടെടുക്കും…(2)
എന്റെ വിരല്‍ത്തുമ്പില്‍ നിന്നാവര്‍ണ്ണരേണുക്കല്‍
നിന് നെഞ്ചിലാകെ പടര്‍ന്നൂ..ഒരു പൂമ്പുലര്‍വേളവിടര്‍ന്നൂ
ഓ..ഓ..ഓ..പൂമ്പുലര്‍വേളവിടര്‍ന്നൂ……. (മഞ്ഞള്‍പ്രസാദവും)

പിന്നേഞാന്‍ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നൂ…(2)
അന്തിമയങ്ങിയനേരത്തുനീ ഒന്നും മിണ്ടാതെ മിണ്ടാതെ പോയി..
എന്റെ നെഞ്ചിലെ മൈനയും തേങ്ങി…
ഓ..ഓ..ഓ.. നെഞ്ചിലെ മൈനയും തേങ്ങി……. (മഞ്ഞള്‍പ്രസാദവും)

Thursday, November 1

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍മുകുളമായ്



ചിത്രം : ജാലകം
രചന : ഒ. എന്‍. വി
സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം : കെ ജെ യേശുദാസ്


ഒരു ദളം .......

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍മുകുളമായ്
നീയെന്റെ മുന്നില്‍ നിന്നുതരളകപോലങ്ങള്‍ നുള്ളി നോവിയ്ക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു…. (ഒരു ദളം മാത്രം)


കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിയ്ക്കുന്നു മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയത്തെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചു നിന്നു….(ഒരു ദളം മാത്രം)

 
ഓരോ ദലവും വിടരും മാത്രകള്‍ ‍ഓരോ വരയായി
വര്‍ണ്ണമായിഒരു മണ്‍ചുമരിന്റെ നെറുകയില്‍
നിന്നെ ഞാന്‍ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.. (ഒരു ദളം മാത്രം)

ഓ മൃദുലേ...


മലയാള ചലചിത്ര സംഗീത രംഗത്ത് 80 കളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു അനശ്വരപ്രണയഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.





ചിത്രം : ഞാന്‍ ഏകനാണ്
രചന : സത്യന്‍ അന്തിക്കാട്
സംഗീതം : എം.ജി.രാധാകൃഷ്ണന്
ആലാപനം : കെ.ജെ.യേശുദാസ്


ഓ…മൃദുലേ…ഹൃദയമുരളിയിലൊഴുകിവാ…

യാമിനിതന് മടിയില് മയങ്ങുമിചന്ദ്രികയിലലിയാന്…
മനസ്സുമനസ്സുമായ് ചേര്ന്നിടാം…(2)

എവിടെയാണെങ്കിലും…പൊന്നേ…
നിന്സ്വരം മധുഗാനമായെന്നില്‍ നിറയും (ഓ മൃദുലേ..)

കദനമാമിരുളിലും..പൊന്നേ..
നിന് മുഖം നിറദീപമായെന്നില്‍ തെളിയും…(ഓ മൃദുലേ..)